Wednesday, March 11, 2026 Last Updated 5 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.44 AM

ദേശീയ പണിമുടക്ക്‌: സ്‌തംഭിച്ച്‌ നാടും നഗരവും

uploads/news/2026/02/825276/3.jpg

ചങ്ങനാശേരി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ്‌ യൂണിയനുകള്‍ നടത്തിയ പണിമുടക്ക്‌ മേഖലയില്‍ പൂര്‍ണം.
സമരത്തെ തുടര്‍ന്ന്‌ സര്‍ക്കാര്‍ ഓഫീസുകളും നഗരത്തലേയും സമീപ പഞ്ചായത്തുകളിലേയും കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയായിരുന്നു. ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, സ്വകാര്യ-കെഎസ്‌ആര്‍ടിസി ബസുകള്‍, ലോറികള്‍ എന്നിവയിലെ തൊഴിലാളികള്‍ സമരത്തില്‍ അണിനിരന്നതോടെ നിരത്തുകള്‍ വിജനമായി. സ്വാകാര്യ വാഹനങ്ങള്‍ മാത്രം ഇടവിട്ട്‌ ഓടുന്നുണ്ടായിരുന്നു.
സമരത്തിന്റെ ഭാഗമായി രാവിലെ 10.30 ന്‌ ഇടതുപക്ഷ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. ടിബിറോഡില്‍നിന്നും ആരംഭിച്ച പ്രകടനം പെരുന്ന ചുറ്റി സെന്റര്‍ ജംഗ്‌ഷനിലെത്തി ഒന്നാം നമ്പര്‍ ബസ്‌ സ്‌റ്റാന്‍ഡ്‌വഴി കെഎസ്‌ആര്‍ടിസി ജംഗഷനില്‍ സമാപിച്ചു.
തുടര്‍ന്ന്‌ നടന്ന പ്രതിഷേധയോഗം സി.ഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ.സി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. എഐടിയുസി നോതാവ്‌ കെ.റ്റി. തോമസ്‌ അധ്യക്ഷത വഹിച്ചു. സി.ഐടിയു ജില്ലാ സെക്രട്ടറി പി.എ. നസീര്‍ സ്വാഗതം പറഞ്ഞു. സിപിഎം ജില്ലാകമ്മറ്റി അംഗം പത്മകുമാര്‍, സി.ഐടിയു ജില്ലാകമ്മറ്റി അംഗം ടി.എസ്‌ നിസ്‌താര്‍, സിപിഎം ഏരിയ സെക്രട്ടറി കെ.ഡി സൂഗതന്‍, സിപിഐ ജില്ലാഎക്‌സികുട്ടീവ്‌ അംഗം അഡ്വ. മാധവന്‍പിള്ള, കോരള കോണ്‍ഗ്രസ്സ്‌ മണ്ഡലം പ്രസിഡന്റ്‌ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, കേരളകോണ്‍ഗ്രസ്സ്‌ (ബി)മണ്ഡലം പ്രസിഡന്റ്‌ മന്‍സൂര്‍ പുതുവീട്ടില്‍, എഐടിയുസി നേതാവ്‌ കെ.ലക്ഷമണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഐ.എന്‍.ടി.യു.സിയടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

പാമ്പാടി: കേന്ദ്ര ഭരണകൂടത്തിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങള്‍ക്കെതിരെ ദേശീയ ട്രേഡ്‌ യൂണിയനുകളുടെ സംയുക്‌ത സമിതി ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്ക്‌ കിഴക്കന്‍ മേഖലയില്‍ പൂര്‍ണം.കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. വില്ലേജ്‌ ഓഫീസ്‌ തുറന്നെങ്കിലും ഇടപാടുകാരാരും എത്തിയില്ല. ഹോട്ടലുകള്‍ അടഞ്ഞുകിടന്നത്‌ ലോഡ്‌ജുകളില്‍ താമസിക്കുന്നവര്‍ക്ക്‌ ബുദ്ധിമുട്ടായി . ബസുകളും, ഓട്ടോ, ടാക്‌സികളും നിരത്തിലിറങ്ങിയില്ല. ഇരു ചക്രവാഹനങ്ങളും, സ്വകാര്യ കാറുകളും റോഡിലിറങ്ങി.
തൊഴിലാളികളുടെ സമരവീര്യം വിളിച്ചോതി പാമ്പാടി ടൗണില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം നടന്നു. പ്രകടനത്തിന്‌ ശേഷം നടന്ന പൊതുയോഗം സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ്‌ അംഗം കെ.എം രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. കോര്‍പ്പറേറ്റ്‌ ദാസ്യത്തിന്‌ വഴങ്ങി തൊഴിലാളികളെയും കര്‍ഷകരെയും ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തും വരെ പോരാട്ടം തുടരുമെന്ന്‌ അദ്ദേഹം പറഞ്ഞു.സി.ഐ.ടി.യു.പുതുപ്പള്ളി ഏരിയ പ്രസിഡന്റ്‌ ഇ.എസ്‌. സാബു യോഗത്തില്‍ അധ്യക്ഷനായി. നേതാക്കളായ കെ.എസ്‌. ഗിരീഷ്‌, വി.എം. പ്രദീപ്‌, കെ.എസ്‌. പ്രദീഷ്‌, പി.വി. അനീഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൊന്‍കുന്നം: സംയുക്‌ത തൊഴിലാളി യൂണിയന്റെ ദേശീയ പണിമുടക്കിനോടനുബന്ധിച്ച്‌ പൊന്‍കുന്നത്ത്‌ പ്രകടനവും യോഗവും നടത്തി. അഡ്വ.ഡി.ബൈജു ഉദ്‌ഘാടനം ചെയ്‌തു. പി.പ്രജിത്ത്‌ അധ്യക്ഷത വഹിച്ചു. ഐ.എസ്‌.രാമചന്ദ്രന്‍, ടി.എന്‍.ഗിരീഷ്‌കുമാര്‍, കെ.ബാലചന്ദ്രന്‍, കെ.സേതുനാഥ്‌, കെ.കെ.സന്തോഷ്‌കുമാര്‍, വി.ഡി.രജികുമാര്‍, കെ.എം.ദീലീപ്‌, പി.എസ്‌.സിനീഷ്‌, കെ.ടി.സുരേഷ്‌, അബ്‌ദുള്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 13 Feb 2026 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW