Wednesday, March 11, 2026 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.44 AM

കവി സച്ചിദാനന്ദന്റെ പ്രതികരണത്തിന്‌ ഏറെ പ്രസക്‌തി: രമേശ്‌ ചെന്നിത്തല

uploads/news/2026/02/825275/2.jpg

കോട്ടയം: പിണറായി ഭരണത്തിനെതിരെ ശബ്‌ദിക്കാന്‍ സാഹിത്യകാരന്മാര്‍ മടി കാണിക്കുന്ന കാലത്ത്‌ കവി സച്ചിദാനന്ദന്റെ പ്രതികരണത്തിന്‌ ഏറെ പ്രസക്‌തിയുണ്ടെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല. കെ.പി.സി.സി സംസ്‌കാര സാഹിതി ഉത്സവ്‌ 2026 ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദുര്‍ഭരണത്തില്‍ സഹികെട്ട്‌ ബംഗാളിലെ സി.പി.എം ഭരണത്തെ അനുസ്‌മരിച്ച്‌ സ്വാഭാവികമായി നടത്തിയ പ്രതികരണം ആയിരുന്നു സച്ചിദാനന്ദന്റേത്‌ ഇതിനെതിരേ സി.പി.എം നേതാക്കള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്‌ണുത ഭയാനകമാണ്‌.കാലത്തിന്‌ ദിശാബോധം നല്‍കുന്നവരാണ്‌ എഴുത്തുകാരെന്നും എന്നാല്‍ ഇടതു ഭരണത്തില്‍ അവര്‍ ഗുരുതരമായ മൗനത്തിന്‌ അടിമകളാക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാരസാഹിതി ചെയര്‍മാന്‍ സി.ആര്‍.മഹേഷ്‌ എം.എല്‍.എ അധ്യക്ഷത വഹിച്ചു.മുന്‍ മന്ത്രി കെ.സി.ജോസഫ്‌ ചിത്രകലാ ക്യാമ്പിന്റെഉദ്‌ഘാടനം നിര്‍വഹിച്ചു. എഴുത്തുകാരന്‍ യു.കെ.കുമാരന്‍, സംസ്‌കാരസാഹിതി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ എന്‍ വി പ്രദീപ്‌കുമാര്‍,ജനറല്‍ കണ്‍വീനര്‍,ചലച്ചിത്ര താരം രവീന്ദ്രന്‍, പോള്‍ മണലില്‍,ടോമി കല്ലാനി , നാട്ടകംസുരേഷ്‌,ആലപ്പിഅഷറഫ്‌,അനിവര്‍ഗീസ്‌,കെ.എം.ഉണ്ണികൃഷ്‌ണന്‍,വൈക്കം എം.കെ.ഷിബു, സുനില്‍ മടപ്പള്ളില്‍,തോമസ്‌ പാലാത്ര,ജയേഷ്‌ തമ്പാന്‍,ബോബന്‍ കോപ്പില്‍,എം.കെ.ഷമീര്‍,അജിതകടിയേല്‍, വിതുര സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. 17 വരെ തുടരുന്ന പരിപാടിയില്‍, ഇന്നു രാവിലെ ഒമ്പതിനു കലാ മത്സരങ്ങള്‍ നടക്കും. മൂന്നിനു ഒ.എന്‍.വി. അനു്‌സമരണം, 4. 30സാഹിത്യ സംവാദം, 6.30ന്‌ നാടക മത്സരം എന്നിവയുമുണ്ടാകും.

Ads by Google
Advertisement
Friday 13 Feb 2026 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW