-->
കോരുത്തോട്: കൊട്ടാരം കട മേഖലയും പുലി പേടിയില്‍. മൂത്തേട്ട വിജേഷിന്റെ വീടിന് പിന്നില്‍ കെട്ടിയിട്ടിരുന്ന നായയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. സമീപത്തുള്ള കാല്‍പ്പാടുകള്‍ വിലയിരുത്തി വനംവകുപ്പ് പുലി എന്ന ഉറപ്പിച്ചു. ചൊവ്വാഴ്‌ച രാത്രിയിലാണ് സംഭവം. നായയുടെ കരച്ചില്‍ കേട്ടെങ്കിലും അസ്വാഭാവികമായി ഒന്നും തോന്നാതിരുന്നതിനാല്‍ വീട്ടുകാര്‍ ശ്രദ്ധിച്ചില്ല രാവിലെയാണ് നായ ചത്ത നിലയില്‍ കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി സമീപമുള്ള പറമ്പിലും പരിശോധന നടത്തിയതോടെ പുലിയുടെ സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് ഇവിടെ ക്യാമറ സ്‌ഥാപിക്കുകയും ചെയ്‌തു. രണ്ടുദിവസം മുമ്പ് ഇതിന് സമീപമുള്ള മാങ്ങാപ്പാറ പ്രദേശത്തും വളര്‍ത്തുനായയെ ആക്രമിച്ച നിലയില്‍ കണ്ടെത്തിയിരുന്നു