Thursday, March 12, 2026 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.44 AM

രോഗികള്‍ പ്രതിഷേധിച്ചു; മന്ത്രിയുടെ ഇടപെടലില്‍ തുറന്നു പ്രവര്‍ത്തിച്ച്‌ പ്രാഥമിക ആരോഗ്യകേന്ദ്രം

ചങ്ങനാശേരി: പെരുന്നയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം പണിമുടക്കിന്റെ പേരില്‍ തുറക്കാത്തതിനെതിരെ രോഗികള്‍ പ്രതിഷേധിച്ചതും വാര്‍ത്തയായി, മന്ത്രിയുടെ ഇടപെടലില്‍ തുറന്നു പ്രവര്‍ത്തിച്ചു.
നൂറുകണക്കിന്രോഗികളാണ്‌ പ്രാഥമിക ആരോഗ്യ കേന്ദ്ര ത്തെ ആശ്രയിച്ച്‌ ഇവിടെ വരുന്നത്‌.
പെരുന്ന, പായിപ്പാട്‌, പൂവം പ്രദേശങ്ങളില്‍ നിന്നുള്ള വരാണ്‌ ഇവിടെ എത്തുക. ഇന്നലെ രാവിലെ രോഗികള്‍ എത്തുമ്പോഴാണ്‌ ആരോഗ്യ കേന്ദ്രം അടഞ്ഞു കിടക്കുന്നത്‌ കണ്ടത്‌.
അതേസമയം അത്യാവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നുമൊഴിവാക്കിയിട്ടും കേന്ദ്രം ഇന്ന്‌ തുറക്കില്ലായെന്ന്‌ അതിനു മുന്‍പില്‍ പോസ്‌റ്റര്‍ പതിപ്പിച്ചിട്ടുമുണ്ടായിരുന്നു.
ആരോഗ്യ കേന്ദ്രം അടഞ്ഞു കിടക്കുന്ന തറിഞ്ഞുവാര്‍ഡ്‌ കൗണ്‍സിലറുടെ നേതത്വത്തില്‍ ആരോഗ്യ കേന്ദ്രത്തിനു മുന്‍പില്‍ പ്രതിഷേധിച്ചു.
തുടര്‍ന്ന്‌ ആരോഗ്യ മന്ത്രി വീണാജോര്‍ജിന്റെ ഓഫീസ്‌ ഇടപെടുകയും ആരോഗ്യ കേന്ദ്രം തുറക്കുകയുമായിരന്നു. സ്‌റ്റാഫുകള്‍ ആരും ഇന്ന്‌ വരുകയില്ലായെന്ന്‌ പറഞ്ഞതിനെതുടര്‍ന്നാണ്‌ ആരോഗ്യ കേന്ദ്രം തുറക്കാതിരുന്നതെന്നാണ്‌ ഡോക്‌ടറുടെ വിശദീകരണം.

Ads by Google
Advertisement
Friday 13 Feb 2026 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW