Sunday, March 15, 2026 Last Updated 10 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.43 AM

ദേശീയ പണിമുടക്കില്‍ നിശ്‌ചലമായി ഹൈറേഞ്ച്‌

uploads/news/2026/02/825267/1.jpg

കട്ടപ്പന: ദേശീയ പണിമുടക്കില്‍ നിശ്‌ചലമായി ഹൈറേഞ്ച്‌ മേഖല.
വ്യാപാര സ്‌ഥാപനങ്ങള്‍എല്ലാം തന്നെ അടഞ്ഞുകിടന്നു. നിറത്തുകളും വിജന മായിരുന്നു. സ്വകാര്യ, കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ ഒന്നും സര്‍വീസ്‌ നടത്തിയില്ല. പണിമുടക്ക്‌ അനുകൂലികളുടെ നേതൃത്വത്തില്‍ കട്ടപ്പന ടൗണില്‍ പ്രകടനം നടത്തി.
ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ്‌ നിരത്തില്‍ ഇറങ്ങിയത്‌. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി സംരക്ഷിക്കുക, സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തുക, പി.എഫ്‌.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്‌ഥാപിക്കുക, എന്‍.ഇ.പി പിന്‍വലിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, ഫെഡറലിസം തകര്‍ക്കുന്ന കേന്ദ്ര നയം തിരുത്തുക, കരാര്‍-കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, വൈദ്യുതി, വിത്ത്‌ ബില്ലുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ഇന്നലെ കട്ടപ്പന കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന്‌ ബസുകള്‍ ഒന്നും തന്നെ സര്‍വീസ്‌ നടത്തിയിട്ടില്ല.
രാവിലെ തുറന്ന ഏതാനും സ്വകാര്യബാങ്കുകള്‍ ഹര്‍ത്താല്‍ അനുകൂലുകള്‍ എത്തി അടപ്പിച്ചു.
തോട്ടം മേഖലയില്‍ തൊഴിലാളികള്‍ ഒന്നും പണിക്ക്‌ ഇറങ്ങിയില്ല. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, അണക്കര എന്നീ ക്ഷീര കാര്‍ഷിക മേഖലകളിലും പണിമുടക്ക്‌ പൂര്‍ണമായും ബാധിച്ചു.
അടഞ്ഞ്‌ ടൂറിസം കേന്ദ്രങ്ങള്‍

ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം ഇന്നലെ അടഞ്ഞുകിടന്നു. ഡി. ടി.പി.സിയുടെ കീഴിലുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കടക്കമുള്ളവ തുറന്നില്ല. മൂന്നാര്‍ പോലുള്ള കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ തീരെ കുറവായിരുന്നു.
എന്നാല്‍ ചാര്‍ട്ടേഡായി ഹോട്ടലുകളില്‍ താമസിച്ച വിനോദ സഞ്ചാരികള്‍ക്കായി തേക്കടി തടാകത്തില്‍ വനംവകുപ്പിന്റെയും കെ.ടി.ഡി.സിയുടെയും ബോട്ടുകള്‍ സവാരി നടത്തി. തിരക്ക്‌ പതിവിലും കുറവായിരുന്നു.
നിരവധി സഞ്ചാരികളാണ്‌ മൂന്നാറിലെത്തിയി രുന്നതെങ്കിലും ടൗണിലെ വ്യാപാരസ്‌ഥാപനങ്ങളും പ്രധാന കേന്ദ്രങ്ങളും എല്ലാം അടഞ്ഞുകിടന്നതിനാല്‍ സഞ്ചാരികള്‍ക്ക്‌ നിരാശമാത്രം ഫലമായി.തോട്ടം തൊഴിലാളി മേഖലയില്‍ യൂണിയനുകള്‍ പണിമുടക്ക്‌ പ്രഖ്യാപിച്ചതോടെ തോട്ടങ്ങളിലും ഇന്നലെ കൊളുന്ത്‌ നുള്ളല്‍ ഉണ്ടായില്ല.
ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ യാത്ര നടത്തിയത്‌ ഒഴിച്ചാല്‍ ടാക്‌സി വാഹനങ്ങള്‍ ഒന്നും സര്‍വീസ്‌ നടത്തിയില്ല.
ടൗണിലും പരിസരപ്രദേശങ്ങളിലും ഉള്ള ഹോട്ടലുകള്‍ കൂടി അടഞ്ഞു കിടന്നതോടെ ഭക്ഷണത്തിന്‌ ബുദ്ധിമുട്ട്‌ വന്നതായും സഞ്ചാരികള്‍ പറഞ്ഞു. എന്നാല്‍ തിരക്കില്ലാത്ത ദിവസം മൂന്നാര്‍ ടൗണില്‍ വിദേശ വിനോദ സഞ്ചാരികള്‍ നടന്ന്‌ ആസ്വദിച്ചു.

Ads by Google
Advertisement
Friday 13 Feb 2026 09.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW