Sunday, March 15, 2026 Last Updated 10 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.43 AM

ചെക്ക്‌ പോസ്‌റ്റ് കെട്ടിടം കഫേ നടത്തിപ്പിന്‌ വിട്ടുനല്‍കി

uploads/news/2026/02/825266/4.jpg

കുമളി: ടൗണില്‍ പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന ചെക്ക്‌ പോസ്‌റ്റ് കെട്ടിടം ഇ.ഡി.സി.യിലെ കാലിവളര്‍ത്തല്‍ അംഗങ്ങള്‍ക്ക്‌ കഫേ നടത്തുന്നതിനായി പെരിയാര്‍ ടൈഗര്‍ റിസര്‍വ്‌ വിട്ടുനല്‍കി. പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളില്‍ കന്നുകാലികളെ മേയിച്ചിരുന്ന കുടുംബങ്ങള്‍ രണ്ടര പതിറ്റാണ്ടിലെറെയായി ഇക്കോ ഡെവലപ്‌മെന്റ്‌ കമ്മിറ്റിയുടെ ഭാഗമാണ്‌. മുമ്പ്‌ ഇവര്‍ വനത്തിനുള്ളിലാണ്‌ കാലികളെ മേയിച്ചിരുന്നത്‌. പിന്നീട്‌ ഇവര്‍ക്കു പി.ടി.ആറില്‍ കാലിവളര്‍ത്തല്‍ അസാധ്യമായി. വനാതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ താമസിക്കുന്നവരും കാലിവളര്‍ത്തല്‍ ഉപജീവന മാക്കിയിരുന്നവരുമാണ്‌ ഇതള്‍ എന്ന പേരില്‍ കഫേ ആരംഭിച്ചിരിക്കുന്നത്‌. ഒരു വരുമാന മാര്‍ഗമെന്ന നിലയില്‍ കഫേ നടത്തുന്നതിന്‌ ചെക്ക്‌പോസ്‌റ്റ് കെട്ടിടം വിട്ടു നല്‍കുകയായിരുന്നു. കുമളി ലോക്കല്‍ ഫോറസ്‌റ്റ് ഓഫീസിന്റെ അധീനതയിലായിരുന്ന കെട്ടിടം ടൈഗര്‍ റിസര്‍വ്‌ ഏറ്റെടുത്തത്‌ സമീപകാലത്താണ്‌. ടൗണിന്‌ മധ്യത്തിലുള്ള ചെക്ക്‌ പോസ്‌റ്റ് കെട്ടിടം ആറ്‌ പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണങ്കിലും ബലവത്താണ്‌. തുടക്കത്തില്‍ ചായ, കാപ്പി എന്നിവയും ലഘുഭക്ഷണവും ഇവിടെനിന്ന്‌ ലഭ്യമാകും. സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കഫേ പ്രയോജനപെടും. ഉദ്‌ഘാടനം പി.ടി.ആര്‍. ഡപ്യൂട്ടി ഡയറക്‌ടര്‍ പി.യു സാജു നിര്‍വ്വഹിച്ചു. അസിസ്‌റ്റന്റ്‌ ഡപ്യൂട്ടി ഡയറക്‌ടര്‍ ആര്‍. ലക്ഷ്‌മി, റേഞ്ച്‌ ഓഫീസര്‍ ഫ്രാന്‍സീസ്‌ യോഹന്നാന്‍, വെറ്റിനറി ഡോക്‌ടര്‍ അനുരാജ്‌, സോഷ്യോളജിസ്‌റ്റ് അഖില സുരേഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 13 Feb 2026 09.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW