-->
ചെറുതോണി: മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പതിനാറാംകണ്ടം ദക്ഷിണകൈലാസം ശ്രീ മഹാദേവ ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഇന്നു മുതല്‍ 15 വരെ മൂന്ന് ദിവസങ്ങളിലായായി നടക്കുന്ന ശിവരാത്രി ആഘോഷങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി കല്ലംപള്ളി ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയും മേല്‍ശാന്തി അനീഷ് മോഹനനും മുഖ്യകാര്‍മികത്വം വഹിക്കും.
ഒന്നാം ദിവസം പുലര്‍ച്ചെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, നിര്‍മാല്യം, അഭിഷേകം, ഉഷപൂജ, അഷ്‌ടദ്രവ്യ ഗണപതിഹോമം, കലശപൂജ, കലശം, അഭിഷേകം, സര്‍പ്പപൂജ, 11ന് ഉച്ചപൂജയോടെ നടയടക്കും. വൈകിട്ട് അഞ്ചിന് നടതുറക്കല്‍. ആറിന് ഭഗവതിസേവ, വിദ്യാഗോപാല മന്ത്രാര്‍ച്ചന, ദീപാരാധന, പുഷ്‌പാഭിഷേകം, എട്ടിന് അത്താഴപൂജയോടെ നടയടക്കും.
രണ്ടാം ദിവസം ശനിയാഴ്‌ച്ച പുലര്‍ച്ചെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, നിര്‍മാല്യം, അഭിഷേകം, ഉഷപൂജ, അഷ്‌ടദ്രവ്യ ഗണപതിഹോമം, കലശപൂജ, കലശം, അഭിഷേകം, ഉച്ചപൂജയോടെ 11ന് നടയടക്കും. വൈകിട്ട് അഞ്ചിന് നട തുറക്കും ഏഴിന് മുരിക്കാശേരി നിത്യദര്‍ശന നൃത്തകലാലയത്തിന്റെ നൃത്തനൃത്യങ്ങള്‍, എട്ടിന് അത്താഴപൂജ. ഒന്‍പതിന് കൈകൊട്ടിക്കളി, രാത്രി 10ന് ക്ഷേത്രംതന്ത്രി കല്ലംപള്ളി ഇല്ലത്ത് ബ്രഹ്‌മശ്രീ ഈശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വടക്കുപുറത്ത് ഗു രുതി. മൂന്നാം ദിവസമായ മഹാശിവരാത്രി ദിവസം പുലര്‍ച്ചെ 4.30ന് പള്ളിയു ണര്‍ത്തല്‍, നിര്‍മാല്യം, അഭിഷേകം, ഉഷപൂജ, ഗണപതി ഹോമം, മഹാമൃത്യുഞ്‌ജയ ഹോമം, കലശപൂജ, നവകം, പഞ്ചഗവ്യം, 9.30ന് ജീവതയോടുകൂടി രാജമുടി കമ്പനിപടിയില്‍ നിന്നും കാവടി എഴുന്നള്ളിപ്പ്, 10ന് കലശാഭിഷേകം ഉച്ചപൂജ കാവടി അഭിഷേകം 12ന് മഹാപ്രസാദഊട്ട്, വൈകിട്ട് അഞ്ചിന് നട തുറക്കല്‍, ദീപാരാധന, ചുറ്റുവിളക്ക്, ദീപക്കാഴ്‌ച, ഏഴിന് ഗൗരി സിറ്റിയില്‍ നിന്നും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളിപ്പ്. എട്ടിന് ആത്മീയ പ്രഭാഷണം. 10-30ന് മെഗാഷോ. രാത്രി രണ്ടിന് കൊല്ലം ജീവാ കലാസമിതി അവതരിപ്പിക്കുന്ന ബാലെ ദശരഥം. 16-ന് പുലര്‍ച്ചെ അഞ്ചുമുതല്‍ ബലിതര്‍പ്പണം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പതിനാറാംകണ്ടത്തെ ശിവരാത്രി ആഘോഷങ്ങള്‍ക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം രക്ഷാധികാരി പി.കെ സോമന്‍ പരപ്പുങ്കല്‍ പ്രസിഡണ്ട് മോഹനന്‍ മണ്ണൂര്‍, സെക്രട്ടറി വിനോദ് കാട്ടൂര്‍, ട്രഷറര്‍ സുനോജ് മരുതുങ്കല്‍, ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ സുധീഷ് മലയില്‍, ജനറല്‍ കണ്‍വീനര്‍ അഭിലാഷ് മേനാനിക്കല്‍, കണ്‍വീനര്‍ നിഷാദ് പാറക്കാലായില്‍ എന്നിവര്‍ അറിയിച്ചു.