-->
കട്ടപ്പന: ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കാമെന്നുപറഞ്ഞ് മലയോര ജനതയെ വഞ്ചിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. എ.ഐ.സി.സി അംഗം അഡ്വ. ഇ.എം ആഗസ്‌തി ഉദ്‌ഘാടനം ചെയ്‌തു. യോഗത്തിന് മുന്നോടിയായി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ഗാന്ധി സ്‌ക്വയറില്‍ നടത്തിയ യോഗത്തില്‍ കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ തോമസ് മൈക്കിള്‍, അഡ്വ. കെ.ജെ. ബെന്നി, ജോസ് മുത്തനാട്ട്, മനോജ് മുരളി, സിബി പാറപ്പായി, ഷാജി വെള്ളാമാക്കല്‍, പ്രശാന്ത് രാജു എന്നിവര്‍ പ്രസംഗിച്ചു.