-->
കുഞ്ചിത്തണ്ണി: ബൈക്ക് യാത്രക്കാരുടെ അമിതവേഗതയും അശ്രദ്ധയും മൂലം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ രണ്ട് അപകടങ്ങള്‍ കുഞ്ചിത്തണ്ണി ടൗണിലും ഒരുപകടം പൊട്ടന്‍കാട് ഇരുപതേക്കറിലുമുണ്ടായി.
ഈ മൂന്ന് അപകടങ്ങളിലായി അഞ്ചുപേര്‍ക്ക് പരുക്കുപറ്റി. ഫെഡറല്‍ ബാങ്ക് ജങ്‌ഷനില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്നയാള്‍ റോഡ് ക്രോസ് ചെയ്യുന്ന സമയം അമിതവേഗതയില്‍ വന്ന സ്‌കൂട്ടര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനും വര്‍ക്ക്‌ഷോപ്പ് ഉടമക്കും പരുക്കേറ്റു. ഇരുപതേക്കര്‍ ടൗണില്‍ അമിത വേഗതയിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കുപറ്റി. കുഞ്ചിത്തണ്ണി ബിവറേജ് ഷോപ്പിനു സമീപം ചൊവ്വാഴ്‌ച രാത്രി അമിത വേഗതയില്‍ വന്ന ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഈ അപകടങ്ങള്‍ കൂടുതലും ലൈസന്‍സില്ലാത്ത യുവാക്കളുടെ അശ്രദ്ധയും അമിത വേഗതയിലുള്ള ഡ്രൈവിങും കാരണമാണ്. അമിത വേഗതയിലെത്തുന്ന ബൈക്ക് യാത്രക്കാരെ പേടി ച്ച് റോഡിലൂടെ നടക്കാനും റോഡ് ക്രോസ് ചെയ്യാന്‍പോലും സാധിക്കാത്ത അവസ് ഥയാണ്. വെള്ളത്തൂവല്‍, രാജാക്കട് പോലീസ് നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.