Sunday, March 15, 2026 Last Updated 18 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.43 AM

ഇടുക്കിയിലെ റോഡുകള്‍ക്ക്‌ 3.50 കോടിയുടെ ഭരണാനുമതി: മന്ത്രി റോഷി

ഇടുക്കി: നിയമസഭാ മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും നിര്‍മാണത്തിനുമായി 3.50 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി മന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു.
2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന പ്രവൃത്തികള്‍ക്കാണ്‌ ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്‌. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാ ലിറ്റിയിലുമായി ഉള്‍പ്പെട്ട 10 പ്രധാന റോഡുകളുടെ നിര്‍മ്മാണമാണ്‌ ഈ പദ്ധതിയിലൂടെ യാഥാര്‍ഥ്യമാകുന്നത്‌. രണ്ടു ദിവസത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഏഴുദിവസമാണ്‌ ടെന്‍ഡര്‍ കാലാവധി. അതിനു പിന്നാലെ പ്രവര്‍ത്തിയുടെ കരാര്‍ നല്‍കി ജോലി ആരംഭിക്കും.
ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും അടിസ്‌ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രധാന പ്രവൃത്തികളും അനുവദിച്ച തുകയും- കൊന്നത്തടി പഞ്ചായത്തിലെ അടുക്കനട്ടി- തൊണ്ടിപ്പടി റോഡ്‌. 50 ലക്ഷം, പണിക്കന്‍കുടി- എസ്‌.എന്‍.ഡി.പി പടി- കോളശേരിപ്പടി- കുരിശിങ്കല്‍ റോഡ്‌ 50 ലക്ഷം, ആശാന്‍ പടി - കൈലാസം റോഡ്‌ (50 ലക്ഷം), കാഞ്ചിയാര്‍ പഞ്ചായത്തിലെ കിഴക്കേ മാട്ടുക്കട്ട- കല്‍ത്തൊട്ടി റോഡ്‌ 40 ലക്ഷം, മരിയാപുരം പഞ്ചായത്തിലെ മില്ലുംപടി - ശാസ്‌താംപാറ- വിമലഗിരി റോഡ്‌ 40 ലക്ഷം, കാമാക്ഷി പഞ്ചായത്തിലെ ഗുരുമന്ദിരം- കൂട്ടക്കല്ല്‌ റോഡ്‌ 40 ലക്ഷം കാല്‍വരി മൗണ്ട്‌- മില്‍മാപടി- ഇല്ലിക്കല്‍പ്പടി റോഡില്‍ 20 ലക്ഷം, കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വെളിഞ്ഞാലിപ്പടി - മാന്നാനംമേട്‌ റോഡ്‌ 20 ലക്ഷം, പാലത്തിനാല്‍പ്പടി- മന്തിക്കാനം റോഡ്‌ 20 ലക്ഷം, നായനാര്‍ മുക്ക്‌ - ലക്ഷം വീട്‌ കോളനി റോഡ്‌ നവീകരണം -20 ലക്ഷം.

Ads by Google
Advertisement
Friday 13 Feb 2026 09.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW