-->
കൊച്ചി: കേരള ബാങ്കിന്റെ നേതൃത്വത്തില്‍ വ്യവസായ-വാണിജ്യ രംഗത്തെ മുന്‍നിര സ്‌ഥാപനങ്ങളേയും വിവിധ സര്‍ക്കാര്‍ വികസന ഏജന്‍സികളേയും പങ്കെടുപ്പിച്ച് കോര്‍പ്പറേറ്റ് ബിസിനസ് സമ്മിറ്റ് സംഘടിപ്പിച്ചു. എറണാകുളം ലുലു മാരിയറ്റ് ഹോട്ടലില്‍ നടന്ന പരിപാടി കേരള ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി രാജേഷ് ഉദ്‌ഘാടനം ചെയ്‌തു.
കേരളത്തില്‍ നിലവിലുള്ള വ്യവസായിക സൗഹൃദ അന്തരീക്ഷവും വികസനവും ത്വരിതപ്പെടുത്താന്‍ കേരള ബാങ്കിന്റെ കോര്‍പ്പറേറ്റ് ബിസിനസ് വായ്‌പകളിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് ഭരണ സമിതിയംഗം ടി.സി ഷിബു അദ്ധ്യക്ഷത വഹിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി.എം. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ഭരണ സമിതിയംഗം അഡ്വ.വി.സലിം, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം അഡ്വ.വി.കെ പ്രസാദ്, എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ റോയ് എബ്രഹാം, ജനറല്‍ മാനേജര്‍ ജോളി ജോണ്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വ്യവസായിക സ്‌ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയെ പ്രതിനിധീകരിച്ച് സ്‌ഥാപന മേധാവികള്‍, ഫിനാന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.