-->
ആലുവ: പാചകം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പത്തു വയസ്സുകാരിക്ക് പൊള്ളലേറ്റു .ചൂര്‍ണിക്കര മാന്ത്രകല്‍ വാടകയ്‌ക്ക് താമസിക്കുന്ന അന്യസംസ്‌ഥാനക്കാരായ അമിനുല്‍ ജൂലിയത്തുല്‍ ദാമ്പത്തികളുടെ മകളായ പത്തു വയസ്സുകാരി ഖദീജ 40% പൊള്ളല്‍ ഏറ്റു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഉച്ചയ്‌ക്ക് ഒരു മണിയോടുകൂടി മാതാവ് വസ്‌ത്രം അലക്കി കൊണ്ടിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുവാന്‍ വേണ്ടി സ്വന്തമായി മുട്ട ഓംപ്ലേറ്റ് ചെയ്യുവാന്‍ ഗ്യാസ് സിലിണ്ടര്‍ ഓണാക്കി അന്നേരമാണ് റെഗുലേറ്ററിലെ ലീക്ക് മൂലം ശക്‌തമായി ഗ്യാസ് പുറത്തേക്ക് തള്ളുകയും ലൈറ്റര്‍ ഉപയോഗിച്ച് അടുപ്പ് കത്തിക്കാന്‍ ശ്രമിച്ച കുട്ടിക്ക് പൊള്ളലേറ്റത് എന്ന് മാതാപിതാക്കള്‍ പറയുന്നു.പൊള്ളലേറ്റ കദീജ ഉടനെ തന്നെ ആലുവ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് എത്തിക്കുകയും ചെയ്‌തു 40% പൊള്ളലേറ്റതായി ആസ്‌പത്രി അധികൃതര്‍ അറിയിച്ചു, തയിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സിലെ വിദ്യാര്‍ത്ഥി ആയിരുന്നു കദീജ ഏതാനും നാളുകളായി സ്‌കൂളില്‍ പോകുന്നില്ല.