-->
മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.
ഫോര്‍ട്ട്‌കൊച്ചി എക്‌സ് എല്‍ ബാര്‍ ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷ്യ സാധനങ്ങള്‍ പിടിച്ചെടുത്തതെന്നും ഈ ഹോട്ടലിന് നോട്ടീസ് നല്‍കിയതായും സീനിയര്‍ പബ്‌ളിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ എം.എസ് ഷാജി പറഞ്ഞു.
ഫുഡ് കളര്‍ ഉപയോഗിക്കുന്നതായും ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.പരിശോധിച്ച സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
തുടര്‍ന്നും പരിശോധന ശക്‌തമാക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
പബ്‌ളിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ബിനു പൗലോസ്,ഹാഷിം,ഫുഡ് അനലിസ്‌റ്റ് വി.ബി ശ്രീല എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.