-->
ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്‌ത 24 മണിക്കൂര്‍ പണിമുടക്കില്‍ ജില്ല സ്‌തംഭിച്ചു. കെ.എസ്.ആര്‍.ടി. സി നാമമാത്രമായാണ് സര്‍വീസ് നടത്തിയത്. സ്വകാര്യബസുകള്‍ ഒന്നുംതന്നെ നിരത്തിയില്‍ ഇറങ്ങിയില്ല. സ്‌കൂളുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. കലക്‌ടറേറ്റ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ ജീവനക്കാര്‍ എത്തിയില്ല.
പാല്‍, പത്രം, ആശുപത്രി, മരുന്നുകടകള്‍, ആംബുലന്‍സ്, അഗ്നിരക്ഷാസേന തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. ബുധനാഴ്‌ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്നലെ രാത്രി 12ന് അവസാനിച്ചു. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ജില്ലയിലെ പലയിടങ്ങളിലും ട്രേഡ്‌യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു. വളരെ സമാധാനപരമായിരുന്നു പണിമുടക്ക്. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, കേന്ദ്ര-സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പുറമെ ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍, പോസ്‌റ്റല്‍ മേഖലകളിലെ ജീവനക്കാരും പണിമുടക്കില്‍ അണിനിരന്നു. പണിമുടക്കിന്റെ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വിപുലമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കും അമ്പലപ്പുഴ ക്ഷേത്ര ത്തിലെ ചരിത്രപ്രസിദ്ധമായ പള്ളിപ്പാന ചടങ്ങുകള്‍ക്കും പണിമുടക്ക് തടസമായില്ല. നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളെ സമരക്കാര്‍ തടയാതിരുന്നത് ജനങ്ങള്‍ക്ക് ആശ്വാസമായി.
സംയുക്‌ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ നടത്തിയ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആലപ്പുഴയില്‍ പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്‌തു. സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി പി.പി. ചിത്തരഞ്‌ജന്‍ എം.എല്‍.എ അധ്യക്ഷനായി. രാമങ്കരിയില്‍ നടന്ന പ്രകടവും പൊതുസമ്മേളനവും എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി. മോഹന്‍ദാസ് ഉദ്‌ഘാടനം ചെയ്‌തു.
സംയുക്‌ത ട്രേഡ് യൂണിയന്‍ പൂച്ചാക്കല്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും നടത്തി. പൂച്ചാക്കല്‍ തെക്കേക്കരയില്‍നിന്ന് ആരംഭിച്ച പ്രകടനം പാണാവള്ളി കമ്മ്യൂണിറ്റി ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എ.ഐ.ടി.യു.സി. സംസ്‌ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എം. കെ. ഉത്തമന്‍ ഉസദ്‌ഘാടനം ചെയ്‌തു. കായംകുളം ഹെഡ് പോസ്‌റ്റ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി പി. ഗാനകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. മാന്നാറില്‍ പ്രകടനവും യോഗവും നടത്തി. സ്‌റ്റോര്‍ ജങ്‌ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ സ്‌ത്രീകളടക്കം നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. പരുമല ജങ്‌ഷനില്‍ ചേര്‍ന്ന സമ്മേളനം എച്ച്.എം.എസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഉമ്മന്‍ ഉദ്‌ഘാടനം ചെയ്‌തു.
അരൂരില്‍ പ്രകടനവും സമ്മേളനവും സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ സാബു ഉദ്‌ഘാടനം ചെയ്‌തു. ഹരിപ്പാട് ടൗണില്‍ പ്രകടനം കെ.എസ്.ആര്‍ടിസി ബസ് സ്‌റ്റേഷന് സമീപത്തുനിന്ന് ആരംഭിച്ച് നഗരംചുറ്റി ആശുപത്രി ജംഗ്‌ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം എഐടിയുസി ദേശീയ സെക്രട്ടറി ആര്‍. പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. ദേശീയ പണിമുടക്കിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ യു.ഡി.എഫ് ട്രേഡ് യൂണിയന്‍ കൂട്ടായ്‌മയായ യു.ഡി.ടി.എഫിന്റെ നേതൃത്വത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ ജാഥയും സമ്മേളനവും നടത്തി. ആലപ്പുഴയില്‍ ജില്ലാതല ധര്‍ണ ഹെഡ് പോസ്‌റ്റ് ഓഫീസ് പടിക്കല്‍ കെപിസിസി വൈസ് പ്രസിഡന്റ് എ.എ ഷുക്കൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ഐ.എന്‍.ടി.സി ജില്ലാ പ്രസിഡന്റ് ജി. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാതല ജാഥ മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ എ.എം നസീര്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഫ്‌ളാഗ് ഓഫ് സമ്മേളനത്തിന് യു.ഡി.റ്റി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ശ്യാംമോന്‍ സിദ്ധിക്ക് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം തലത്തിലും ജാഥയും സമ്മേളനവും നടന്നു.
ഹരിപ്പാട് യു.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ബി രാജശേഖരന്‍ നിര്‍വഹിച്ചു. അരൂരില്‍ കെ.പി.സി.സി ജനല്‍ സെക്രട്ടറി എംജെ. ജോബ് ഉദ്‌ഘാടനം ചെയ്‌തു. ചേര്‍ത്തലയില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ഉദ്‌ഘാടനം ചെയ്‌തു. മാരാരിക്കുളത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എം.എസ്.ചന്ദ്രബോസ് ഉദ്‌ഘാടനം ചെയ്‌തു.
അമ്പലപ്പുഴയില്‍ ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി രഘു ഉദ്‌ഘാടനം ചെയ്‌തു. കുട്ടനാട്ടില്‍ ഐ.എന്‍.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് വി.കെ സേവ്യര്‍ ഉദ്‌ഘാടനം ചെയ്‌തു. ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറി ജോണി കുതിരവട്ടം ഉദ്‌ഘാടനം ചെയ്‌തു.
മാവേലിക്കരയില്‍ ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. കെ.ആര്‍. മുരളീധരന്‍ ഉദ്‌ഘാടനം ചെയ്‌തു. ചാരുംമൂട്ടില്‍ കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം അഡ്വ. കോശി എം. കോടി ഉദ്‌ഘാടനം ചെയ്‌തു. കായംകുളത്ത് കെ.പി.സി.സി ജനല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.