Thursday, March 12, 2026 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.32 AM

ഭാര്യയെയും മകനെയും ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

ആലപ്പുഴ: ഭാര്യയെ ഗുരുതരമായി ഇടിച്ച്‌ പരുക്കേല്‍പ്പിച്ച ഭര്‍ത്താവ്‌ പിടിയില്‍. ചേര്‍ത്തല സ്വദേശിയായ യുവതിയുടെ ഭര്‍ത്താവായ കോഴിക്കോട്‌ ജില്ലയില്‍ ബാലുശേരി പനങ്ങാട്‌ പഞ്ചായത്തില്‍ മന്‍കയതില്‍ വീട്ടില്‍ നാരായണന്റെ മകന്‍ ഷിജു(47) എന്നയാളെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ ആക്രമ ണത്തില്‍ ഭാര്യയുടെ മൂക്കിന്റെ അസ്‌ഥിക്ക്‌ പൊട്ടല്‍ സംഭവിക്കുകയും വലത്‌ കണ്ണിന്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. കുട്ടിയെ ഉപദ്രവിക്കുന്നതുകണ്ട്‌ തടയാന്‍ ചെന്ന ഭാര്യയെ ഇയാള്‍ കൈകൊണ്ട്‌ അടിച്ച്‌ പരുക്കേല്‍പ്പിക്കുകയായിരുന്നു. ചേര്‍ത്തല ഇന്‍സ്‌പെക്‌ടര്‍ ലൈസാദ്‌ മുഹമ്മദിന്റെ നേതൃത്വത്തില്‍ എസ്‌.ഐ അനില്‍കുമാര്‍ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ സതീഷ്‌, ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ അടങ്ങുന്ന സംഘമാണ്‌ പ്രതിയെ കോഴിക്കോട്‌ നിന്നും അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Friday 13 Feb 2026 09.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW