Thursday, March 12, 2026 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.32 AM

മൂന്നര കിലോ കഞ്ചാവുമായി പിടിയിലായ തമിഴ്‌നാട്‌ സ്വദേശിക്ക്‌ നാലുവര്‍ഷം തടവ്‌

ആലപ്പുഴ: മൂന്നര കിലോ കഞ്ചാവുമായി എക്‌സൈസ്‌ പിടികൂടിയ തമിഴ്‌നാട്‌ സ്വദേശിക്ക്‌ നാലുവര്‍ഷം തടവും 25,000 രൂപ ശിക്ഷയും വിധിച്ച്‌ കോടതി. തമിഴ്‌നാട്‌ തേനി കമ്പം സ്വാമി വിവേകാനന്ദര്‍ സ്‌ട്രീറ്റില്‍ ശങ്കിലി (67) യെയാണ്‌ ആലപ്പുഴ അഡിഷല്‍ സെഷന്‍സ്‌ കോടതി 3 ജഡ്‌ജി എം. സുഹൈബ്‌ ശിക്ഷിച്ചത്‌.
2015 ജനുവരി മൂന്നിന്‌ ദേശീയപാതയില്‍ എരമല്ലൂര്‍ ജംഗ്‌ഷനില്‍ നിന്നും100 മീറ്റര്‍ വ ക്കുവശമുള്ള റോസ്‌ ഗാര്‍ഡന്‍സ്‌ സില്‍ക്ക്‌ എന്ന വസ്‌ത്ര വ്യാപാര സ്‌ഥാപനത്തിന്‌ മുന്‍വശം വച്ച്‌ 3.5 കിലോ കഞ്ചാവുമായി കുത്തിയതോട്‌ എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന കെ.പി. സുജിത്തും സംഘവും ചേര്‍ന്ന്‌ പിടികൂടുകയായിരുന്നു.കുത്തിയതോട്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ അമല്‍ രാജന്‍ ആണ്‌ അന്വേഷണം പൂര്‍ത്തീകരിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ വി.വി ജയചന്ദ്രന്‍ ഹാജരായി.

Ads by Google
Advertisement
Friday 13 Feb 2026 09.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW