Friday, March 13, 2026 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.32 AM

വസ്‌തു തര്‍ക്കം: ഭാര്യാസഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക്‌ നാലുവര്‍ഷം കഠിനതടവ്‌

ആലപ്പുഴ: വസ്‌തുതര്‍ക്കത്തെ തുടര്‍ന്ന്‌ ഭാര്യാസഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക്‌ നാലുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുത്തിയ തോട്‌ കൂവക്കാട്‌തറ വീട്ടില്‍ സോമന്‍(42) ആണ്‌ ശിക്ഷിക്കപ്പെട്ടത്‌. ആലപ്പുഴ കുത്തിയതോട്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍ കോടതി മൂന്ന്‌ ജഡ്‌ജ് എച്ച്‌. ഷുഹൈബ്‌ ശിക്ഷ വിധിച്ചത്‌. 2020 ജൂണ്‍ 27 രാത്രി ഒന്‍പതിനായിരുന്നു സംഭവം.
പ്രതി സോമന്റെ ഭാര്യയുടെ സഹോദരന്‍ കൂവക്കാട്‌ തറവീട്ടില്‍ ശശിയെ വെട്ടരിവാള്‍ കൊണ്ട്‌ ഇടതു പെടലിക്കും കവിളിലും വെട്ടി ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ കുത്തിയതോട്‌ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എ.വി. ബിജു കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്‌റ്റ് ചെയത്‌ റിമാന്‍ഡില്‍ പാര്‍പ്പിച്ച്‌ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എന്‍.ബി ശാരി ഹാജരായിരുന്നു. പ്രതി സോമന്‍ ഇതേ ഭാര്യ സഹോദരനെ ഈ കേസിനെ തുടര്‍ന്ന്‌ വീണ്ടും ആക്രമിക്കുകയും ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ ചേര്‍ത്തല അസിസ്‌റ്റന്‍സ്‌ കോടതി ഏഴുവര്‍ഷം കഠിനതടവിന്‌ ശിക്ഷിച്ചിട്ടുള്ളതാണ്‌. നിലവില്‍ ഈ കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ശിക്ഷ അനുഭവിച്ചുവരുന്ന ആളുമാണ്‌. പ്രതിയെ തിരുവനന്തപുരം സെന്റട്രല്‍ ജയിലില്‍നിന്നും വിധി പറയാന്‍ ഹാജരാക്കിയിരുന്നു.

Ads by Google
Advertisement
Friday 13 Feb 2026 09.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW