Saturday, March 14, 2026 Last Updated 24 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.32 AM

ദേശീയ പണിമുടക്ക്‌: പ്രകടനവും യോഗവും

മാവേലിക്കര: ദേശീയ പണിമുടക്ക്‌ മാവേലിക്കരയില്‍ പൂര്‍ണം. പണിമുടക്കിന്റെ ഭാഗമായി ഇടതുപക്ഷ ട്രേഡ്‌ യൂണിയനുകള്‍ സംയുക്‌തമായി നഗരത്തില്‍ പ്രകടനവും യോഗവും നടത്തി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഹരിശങ്കര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എസ്‌.അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. മുരളി തഴക്കര, ജി അജയകുമാര്‍, ഡി. തുളസീദാസ്‌, കെ ആര്‍ ദേവരാജന്‍, എസ്‌ അമൃതകുമാര്‍, രാജേഷ്‌, സി സുരേഷ്‌, ആര്‍ ജയന്‍, സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാവേലിക്കര: സംയുക്‌ത ട്രെയ്‌ഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി മാവേലിക്കര യു.ഡി.ടി.എഫ്‌ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണിമുടക്ക്‌ നടത്തി. ആലപ്പുഴ ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌ അഡ്വ. കെ.ആര്‍. മുരളീധരന്‍ ഉദ്‌ഘാടനം ചെയ്‌തു.
ഐ .എന്‍. ടി .യു .സി മാവേലിക്കര റീജണല്‍ പ്രസിഡന്റ്‌ മനോജ്‌ ഓലകെട്ടി അധ്യക്ഷത വഹിച്ചു . ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി സുനില്‍ പൊന്നാലയം മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ സജീവ്‌ പ്രായക്കര ചിത്രാ ഗോപാലകൃഷ്‌ണന്‍, ശോഭമധു, സില്‍ജതോമസ്‌, ബിനി വിപിന്‍, മണ്ഡലം പ്രസിഡന്റ്‌ മാത്യു കണ്ടത്തിന്‍, രമേശ്‌ ഉപ്പാന്‍സ്‌, അജിത്ത്‌ കണ്ടിയൂര്‍, ഐ.എന്‍.ടി.യു.സി മണ്ഡല പ്രസിഡന്റുമാരായ ജിജി മാത്യു, ഡി. അനില്‍ കുമാര്‍, വിജയന്‍ നായര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചാരുംമൂട്‌: കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്‌ത ട്രേഡ്‌ യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത പൊതുപണിമുടക്ക്‌ ചാരുംമൂട്‌ മേഖലയില്‍ പൂര്‍ണമായിരുന്നു. പണിമുടക്കിന്റെ ഭാഗമായി ഇടതുപക്ഷ യൂണിയനുകളും ഐ.എന്‍.ടി.യു.സി നേതൃത്വത്തിലുള്ള യു.ഡി.ടി.എഫും വെവ്വേറെ പ്രകടനവും യോഗവും നടത്തി.
എസ്‌.ബി.ഐ, ഫെഡറല്‍ ബാങ്ക്‌ ശാഖകള്‍ അടപ്പിച്ചു. സി.ഐ.ടി.യു -എ.ഐ.ടി യു.സി യൂണിയനുകള്‍ സംയുക്‌തമായി നടത്തിയ പ്രകടനവും യോഗവും സി.പി.എം.കേന്ദ്ര കമ്മിറ്റിയംഗം സി.എസ്‌.സുജാത ഉദ്‌ഘാടനം ചെയ്‌തു. എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയംഗം പി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.എസ്‌. അരുണ്‍കുമാര്‍ എം.എല്‍.എ, സി.പി.എം. ഏരിയാ സെക്രട്ടറി ബി.ബിനു, ജോ.കൗണ്‍സില്‍ സംസ്‌ഥാന സെക്രട്ടേറിയറ്റംഗം ഹരിദാസ്‌, നേതാക്കളായ ജി.രാജമ്മ, വി.വിനോദ്‌, പി.രാജന്‍, ടി. കെ. രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യു.ഡി.ടി.എഫിന്റെ നേതൃത്വത്തില്‍ ടൗണില്‍ നടത്തിയ പ്രകടനവും യോഗവും. കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. കോശി എം. കോശി ഉദ്‌ഘാടനം ചെയ്‌തു. ഐ.എന്‍.ടി.യു.സി റീജിയണല്‍ പ്രസിഡന്റ്‌ അനില്‍ ഗായത്രീമഠം അധ്യക്ഷത വഹിച്ചു . ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി എന്‍.എസ്‌.പിള്ള, യു.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ.കെ. സണ്ണിക്കുട്ടി, എസ്‌.ടി. യു ജില്ലാ സെക്രട്ടറി പി.ടി.എച്ച്‌ റഹീം, കോണ്‍ഗ്രസ ബ്ലോക്ക്‌ പ്രസിഡന്റ ജി.ഹരി പ്രകാശ്‌, താമരക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്‌.ഷീജാദേവി, ഡി.സി.സി സെക്രട്ടറി രാജന്‍ പൈനുംമൂട്‌ എം.അമൃതേശ്വരന്‍,പി.ബി.ഹരികുമാര്‍, കെ.എ. ഇബ്രാഹിം കുട്ടി, ആര്‍.അജയന്‍, എസ്‌. അനില്‍രാജ്‌, അഡ്വ.മുത്താരരാജ്‌, നൂറനാട്‌ വിജയന്‍ പിള്ള, ഉനൈസ്‌ബദര്‍, സലീനാ ഖരീം, നിഷാനസീര്‍,നോവല്‍രാജ്‌, ഷാന്‍ ചാരുംമൂട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹരിപ്പാട്‌: കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയു ക്‌ത ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്‌ ഹരിപ്പാട്‌ പൂര്‍ണമായിരുന്നു. പണിമുടക്ക്‌ ഹര്‍ത്താലിന്റെ പ്രതീതി സൃഷ്‌ടിച്ചു.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്‌.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ്‌ നടത്തിയില്ല. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌. പോസ്‌റ്റ് ഓഫീസ്‌ മാത്രമാണ്‌ തുറന്നു പ്രവര്‍ത്തിച്ചത്‌. വലിയഴീക്കല്‍ ഹാര്‍ബറിലും സമരം പൂര്‍ണ്ണമായിരുന്നു. സംയുക്‌ത ട്രേഡ്‌ യൂണിയന്‍ ഹരിപ്പാട്‌ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ ടൗണില്‍ പ്രകടനം നടത്തി.
എ.ഐ.ടി.യു.സി. ദേശീയ സെക്രട്ടറി ആര്‍.പ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. സി.ഐ.ടി.യു ഹരിപ്പാട്‌ ഏരിയാ പ്രസിഡന്റ്‌ സി.രത്നകുമാര്‍ അധ്യക്ഷത വഹിച്ചു . സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം.സത്യപാലന്‍, ഏരിയാ സെക്രട്ടറി സി.പ്രസാദ്‌, സി.പി.ഐ ഏരിയ സെക്രട്ടറി സി.വി.രാജീവ്‌, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം കെ.മോഹനന്‍, ഏരിയ സെക്രട്ടറി എം.തങ്കച്ചന്‍, അഡ്വ.എം.എം. അനസ്‌അലി, യു.ദിലീപ്‌ എന്നിവര്‍ പ്രസംഗിച്ചു.
സംയുക്‌ത സമരസമിതി കാര്‍ത്തികപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ ചിങ്ങോലിയില്‍ പ്രകടനവും യോഗവും നടത്തി.
സി.ഐ.ടി.യു സംസ്‌ഥാന കമ്മിറ്റിയംഗം ടി.കെ.ദേവകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. എ.ഐ.ടി.യു.സി. സംസ്‌ഥാന സെക്രട്ടറി എ.ശോഭ അധ്യക്ഷത വഹിച്ചു. സി.പി.എം കാര്‍ത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ.വിജയകുമാര്‍, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ.ടി.എസ്‌.താഹ, അഡ്വ.ബി.രാജേന്ദ്രന്‍, ഏരിയ സെക്രട്ടറി ജി.ബിജുകുമാര്‍, ഏരിയ പ്രസിഡന്റ്‌ കെ.കരുണാകരന്‍, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ കെ.അനിലാല്‍, ബി.കൃഷ്‌ണകുമാര്‍, പി.പ്രജീഷ്‌, പി.സി.ശശികുമാര്‍, രാമചന്ദ്രന്‍ ചിറത്തലയ്‌ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

മാന്നാര്‍: സംയുക്‌ത ട്രേഡ്‌ യൂണിയന്‍ നടത്തിയ അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി മാന്നാറില്‍ നടന്ന പ്രകടനവും യോഗവും എച്ച്‌.എം.എസ്‌ ജില്ലാ പ്രസിഡന്റ്‌ ജേക്കബ്‌ ഉമ്മന്‍ ഉദ്‌ഘാടനം ചെയ്‌തു. എ.ഐ.എന്‍.ടി.യു .സി ഏരിയ പ്രസിഡന്റ്‌ പി.ജി രാജപ്പന്‍ അധ്യക്ഷത വഹിച്ചു. സി .ഐ. ടി. യു ഏരിയ പ്രസിഡന്റ്‌ പി .എന്‍ ശെല്‍വരാജന്‍, സെക്രട്ടറി കെ.പി പ്രദീപ്‌, മുഹമ്മദ്‌ ഷാനി, കെ. എം സഞ്‌ജുഖാന്‍, ആര്‍. സഞ്‌ജീവന്‍, എന്‍.സുധാമണി, കെ .പ്രശാന്ത്‌, ടി .ജി മനോജ്‌, രാജമ്മ, വിജയമ്മ, എസ്‌ .സുരേഷ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചെങ്ങന്നൂര്‍: സംയുക്‌ത ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന റാലിയും സമ്മേളനവും സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.എം.ശശികുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി അംഗം അനസ്‌ പൂവാലം പറമ്പില്‍ അധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു ഏരിയാസെക്രട്ടറി എം.കെ. മനോജ്‌ ജില്ലാ സെക്രട്ടറി കെ .കെ ചന്ദ്രന്‍ , കര്‍ഷകസംഘം ഏറിയ ട്രഷറര്‍ മധു ചെങ്ങന്നൂര്‍, പ്രസന്ന ,പി .ഡി.സുനീഷ്‌ കുമാര്‍, വി. ജി മോഹനന്‍, പി. ആര്‍ രമേശ്‌ കുമാര്‍ ടി .ഗീതാ കുമാരി ടി.ഹംസരാജന്‍, ഡോ.ദീപു ദിവാകരന്‍, മോഹനകുമാര്‍, ഫറൂഖ്‌, കെ.മനോജ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 13 Feb 2026 09.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW