-->
പുല്‍പ്പള്ളി: എല്‍.ഡി.എഫ് ബത്തേരി മണ്ഡലം വാഹന ജാഥ മുള്ളന്‍കൊല്ലിയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ ഉദ്‌ഘാടനം ചെയ്‌തു. വി.എന്‍. ബിജു അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖ്, കെ.ജെ. ദേവസ്യ, ടി.ജെ. ചാക്കോച്ചന്‍, കെ.എ. സ്‌ക്കറിയ, ബെന്നി കുറുമ്പാലക്കാട്ട്, വി. ഷൈജു, ജയരാജന്‍ സംസാരിച്ചു. സി.പി. വിന്‍സെന്റ് സ്വാഗതം പറഞ്ഞു.
പത്തുവര്‍ഷം കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ വികസന നേട്ടങ്ങള്‍ ജനസമക്ഷം വിശദീകരിക്കുന്നതിനും വികസന തുടര്‍ച്ചയുടെ മൂന്നാം മൂഴത്തിന് ജനപിന്തുണ അഭ്യര്‍ത്ഥിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാഹന പ്രചരണ ജാഥ നടത്തുന്നത്. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.