Friday, March 13, 2026 Last Updated 46 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 04.46 AM

പ്രതിപക്ഷ നേതാവിനു മുമ്പില്‍ സങ്കടങ്ങള്‍ നിരത്തി തോട്ടം തൊഴിലാളികള്‍

uploads/news/2026/02/825241/3.jpg

കല്‍പ്പറ്റ: പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനു മുമ്പില്‍ ജീവിത ദുരിതം വിവരിച്ച്‌ തേയിലത്തോട്ടം തൊഴിലാളികള്‍. സ്‌ത്രീകള്‍ ഉള്‍പ്പെടെ തൊഴിലാളികളുമായി അദ്ദേഹം അര മണിക്കൂറോളം സംസാരിച്ചു. കൂലി വര്‍ധനവാണ്‌ പ്രതിപക്ഷനേതാവിന്‌ മുമ്പില്‍ തൊഴിലാളികള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കൂലിയില്‍ നാമമാത്ര വര്‍ധനവാണ്‌ ഉണ്ടായത്‌. ലയങ്ങള്‍ പരിതാപകരമായ അവസ്‌ഥയിലാണ്‌. യഥാസമയം ബോണസ്‌ ലഭിക്കുന്നില്ല.
ചികിത്സസൗകര്യങ്ങള്‍ അപര്യാപ്‌തമാണ്‌. ഇക്കാര്യങ്ങള്‍ തൊഴിലാളികള്‍ പ്രതിപക്ഷ നേതാവിനോട്‌ പറഞ്ഞു. യു.ഡി.എഫ്‌ അധികാരത്തിലെത്തിയാല്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുമെന്ന്‌ വി.ഡി. സതീശന്‍ ഉറപ്പുനല്‍കി.
ഡി.സി.സി പ്രസിഡന്റ്‌ ടി.ജെ. ഐസക്‌, ടി. സിദ്ദിഖ്‌ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി. ഹംസ, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ പി.പി. ആലി, ബി. സുരേഷ്‌ബാബു, യഹ്യാഖാന്‍ തലയ്‌ക്കല്‍, ജില്ലാ പഞ്ചായത്ത്‌ അംഗം വി.എന്‍. ശശീന്ദ്രന്‍ സതീശനൊപ്പം ഉണ്ടായിരുന്നു. തൊഴിലാളികളുടെ കൂലി വര്‍ധനവിനും ബോണസിനും വീടിനും ചികിത്സാ സൗകര്യങ്ങള്‍ക്കും വേണ്ടി യു.ഡി.എഫ്‌ ഇടപെടുമെന്നു പ്രതിപക്ഷ നേതാവ്‌ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ പറഞ്ഞു. തൊഴിലാളികളുടെ ജീവിതം സങ്കടകരമാണ്‌.
രാവിലെ ഏഴ്‌ മുതല്‍ വൈകുന്നേരം അഞ്ചു വരെ ഏതു കാലാവസ്‌ഥയിലും ജോലി ചെയ്ണം.യ ലയങ്ങള്‍ കണ്ടാല്‍ കഷ്‌ടം തോന്നും. ലയങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന്‌ പറഞ്ഞ്‌ അധികാരത്തിലെത്തിയതാണ്‌ എല്‍.ഡി.എഫ്‌. എന്നാല്‍ അധികാരം ലഭിച്ചപ്പോള്‍ ഇക്കാര്യം മറന്നുവെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.

Ads by Google
Advertisement
Friday 13 Feb 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW