Friday, March 13, 2026 Last Updated 22 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 04.45 AM

വാര്‍ഷികാഘോഷവും യാത്രയയപ്പ്‌ സമ്മേളനവും സംഘടിപ്പിച്ചു

uploads/news/2026/02/825238/4.jpg

താനൂര്‍: അരീക്കാട്‌ എ.എം.യു.പി. സ്‌കൂളിന്റെ 82-ാം വാര്‍ഷികാഘോഷവും നഴ്‌സറി ഫസ്‌റ്റും സര്‍വ്വീസില്‍ നിന്ന്‌ വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ്‌ സമ്മേളനവും നടത്തി. രാവിലെ നഴ്‌സറി വിദ്യാര്‍ത്ഥികളുടെയും സ്‌കൂള്‍ കുട്ടികളുടെയും കലാപരിപാടികള്‍ അരങ്ങേറി.
സാസ്‌കാരിക സമ്മേളനവും യാത്രയയപ്പ്‌ ചടങ്ങും താനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നൗഷാദ്‌ പറപ്പൂത്തടം ഉദ്‌ഘാടനം ചെയ്‌തു. സ്വാഗത സംഘം ചെയര്‍മാനും താനാളൂര്‍ ഗ്രാമപഞ്ചായത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാനുമായ സൈതലവി എന്ന കുഞ്ഞിപ്പ തെയ്യമ്പാടി അധ്യക്ഷനായി. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഷീല കെ. ഉമ്മന്‍, ഷീന മൈക്കിള്‍ എന്നിവര്‍ക്കുള്ള ഉപഹാരം താനാളൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി.ഒ. അസ്‌കര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ താനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ കെ.പി. ആയിഷുമ്മു, കെ.കെ. ഷൗക്കത്തലി, താനാളൂര്‍ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ വി. റൈഹാനത്ത്‌, വി. റസിയ, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ യൂസഫ്‌ കല്ലേരി, റഷീബ റഹീം, ജസീറ നൗഷാദ്‌, അസൈനാര്‍, സ്‌കൂള്‍ മാനേജര്‍ മുത്താണിക്കാട്ട്‌ അബ്‌ദുറഊഫ്‌, പി.ടി.എ. പ്രസിഡണ്ട്‌ റാഫി മുല്ലശ്ശേരി, വൈസ്‌ പ്രസിഡന്റ്‌ കെ.വി. ഖാലിദ്‌, എം.ടി.എ. പ്രസിഡന്റ്‌ ആബിദ, വൈസ്‌ പ്രസിഡണ്ട്‌ ദിവ്യ അഖേതി, എന്‍. മുജീബ്‌ ഹാജി, കള്ളിക്കല്‍ റസാക്ക്‌, കെ.വി. മൊയ്‌തീന്‍കുട്ടി, എന്‍. മുനീര്‍, എം.കെ. ഷബീബ പ്രസംഗിച്ചു.
പ്രധാന അധ്യാപിക ജെ. ജെസി സ്വാഗതവും എം.സി. സാഹിര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ ഹാസ്യ സാമ്രാട്ടുകളായ മലപ്പുറം ലാലാ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കൊമ്പന്‍ കാട്‌ കോയയും കുഞ്ഞാപ്പുവും അവതരിപ്പിച്ച കോമഡിയും വിജേഷ്‌ ചേളാരി നയിച്ച ഗാനമേളയും മാജിക്‌ ഷോയും അരങ്ങേറി.

Ads by Google
Advertisement
Friday 13 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW