Thursday, March 12, 2026 Last Updated 19 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 04.45 AM

മൃഗാശുപത്രിക്ക്‌ നെറ്റ്‌ വേലി കെട്ടണം: താമരക്കുഴി റസിഡന്റ്‌ അസോസിയേഷന്‍

uploads/news/2026/02/825237/3.jpg

മലപ്പുറം: ജില്ലാ മൃഗാശുപത്രിയില്‍ വാക്‌സിനേഷനും മറ്റു ചികിത്സക്കും കൊണ്ടുവരുന്ന നായകള്‍ ഉള്‍പ്പെടെയുള്ള അരുമ മൃഗങ്ങള്‍ കുത്തിവെപ്പിനിടെ ആശുപത്രിയില്‍ നിന്നും സമീപത്തുള്ള വീടുകളിലേക്കും താമരക്കുഴിയിലെ ഒഴിഞ്ഞ പ്രദേശങ്ങളിലേക്കും ഓടിപ്പോകുന്നത്‌ പതിവായിരിക്കുന്നു.
ഇത്തരം മൃഗങ്ങളെ തെരുവ്‌ നായ്‌ക്കള്‍ കൂട്ടം കൂടി മുറിവേല്‍പ്പിച്ച്‌ കൊന്നൊടുക്കുകയും ചെയ്ുയന്നു. ഇത്തരം കൊല്ലപ്പെട്ട മൃഗങ്ങളുടെ ശവശരീരം പരിസരവാസികള്‍ക്ക്‌ ആരോഗ്യ പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌. ഇത്‌ നിയന്ത്രിക്കാന്‍ മൃഗാശുപത്രിയുടെ പുറകുവശം നെറ്റ്‌ കൊണ്ട്‌ വേലി കെട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ സാദിഖ്‌ മധുരക്കറിയന്‌ നിവേദനം നല്‍കി.
താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഷംസു താമരക്കുഴി, ഭാരവാഹികളായ എം.കെ.എസ്‌. ഉണ്ണി, കുന്നത്ത്‌ രാജേന്ദ്രന്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

Ads by Google
Advertisement
Friday 13 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW