-->
മലപ്പുറം: ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്‌താഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും മലപ്പുറം ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ് കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. സെക്രട്ടറി സെക്രട്ടറി വി.പി. നിസാര്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍.ഇ.എഫ്. ജില്ലാ സെക്രട്ടറി ടി. ഇസ്‌മായില്‍, പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് ഗീതു തമ്പി, സംസ്‌ഥാന കമ്മിറ്റി അംഗം സമീര്‍ കല്ലായി, വിമല്‍ കോട്ടയ്‌ക്കല്‍, എ.കെ. ഹാരിസ് പ്രസംഗിച്ചു. കെ.എന്‍.ഇ.എഫ്. ജില്ലാ പ്രസിഡന്റ് കെ.ബി. പ്രദീപ് നന്ദി പറഞ്ഞു. പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി പി.പി. അഫ്‌താബ്, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ജയേഷ് വില്ലോടി, നസീബ് കാരാട്ട്, വി. ശാന്തകുമാര്‍, കെ.ടി. സാലിഹ്, ഫഹ്‌മി റഹ്‌മാനി, അഷ്‌കറലി കരിമ്പ, വി. മുബഷീര്‍, യാസീന്‍, സയിദ് അന്‍വര്‍, കെ.ടി. അജ്‌മല്‍, അന്‍വര്‍ വലിയാട്, ജംഷീര്‍ കൊടിഞ്ഞി നേതൃത്വം നല്‍കി.