-->
താനൂര്‍: പണിമുടക്കിയ തൊഴിലാളികള്‍ താനൂരില്‍ പ്രകടനം നടത്തി. തിരൂര്‍ റോഡില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ജങ്‌ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സി.ഐ.ടി.യു. ഏരിയ സെക്രട്ടറി എം. അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. എ.പി. സുബ്രഹ്‌മണ്യന്‍ അധ്യക്ഷനായി. സി.ഐ.ടി.യു. ഏരിയ പ്രസിഡന്റ് ബാലകൃഷ്‌ണന്‍ ചുള്ളിയത്ത്, കെ.എസ്.ടി.എ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജി. ജയപ്രകാശ്, ഹംസു മേപ്പുറത്ത് പ്രസംഗിച്ചു. എ.കെ. സിറാജ് സ്വാഗതം പറഞ്ഞു.