-->
കൂത്തുപറമ്പ്: കൈതേരി കപ്പണ ഭാഗത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കണ്ടൈനര്‍ ലോറി ഇടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ടിരുന്ന ലോറിയിലെ ഡ്രൈവര്‍ കൈതേരി സ്വദേശി ബഷീറിനാണ് പരിക്കേറ്റത്. ഇയാളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. വ്യാഴാഴ്‌ച കാലത്ത് 8 മണിയോടെയായിരുന്നു അപകടം. തൊക്കിലങ്ങാടി ഭാഗത്തുനിന്നും കണ്ണവം ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് റോഡരികിലെ മരത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരു ലോറികളുടെയും മുന്‍ഭാഗം തകര്‍ന്നു. ലോറിയിടിച്ച് റോഡിലേക്ക് വീണ മരത്തിന്റെ ശിഖിരങ്ങള്‍ കൂത്തുപറമ്പ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മുറിച്ചുമാറ്റി. കൂത്തുപറമ്പ് പോലീസും സ്‌ഥലത്തെത്തിയിരുന്നു.