-->
വിമാനത്താവള നഗരമായ മട്ടന്നുരില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ആയുര്‍വേദ ആശുപത്രിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. നഗരസഭയിലെ പഴശ്ശി കന്നാട്ടുംകാവിലാണ് കോടികള്‍ ചിലവഴിച്ച ആശുപത്രി നിര്‍മ്മിച്ചത് ഈ മാസം 21ന് ആശുപത്രി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് സെന്റര്‍ എന്ന നിലയില്‍ ഗ്രൗണ്ട് ഫ്‌ലോര്‍ ഉള്‍പ്പെടെ അഞ്ച് നിലകളുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. ആദ്യഘട്ടം എന്ന നിലയില്‍ മുന്ന് നിലയുടെ നിര്‍മാണമാണ് പൂര്‍ത്തികരിച്ചത്. ആശുപത്രി പൂര്‍ണമായി യാഥാര്‍ഥ്യമാകുന്നത്തോടെ സംസ്‌ഥാനത്തെ തന്നെ മികച്ച ആശുപത്രിയായി ഇത് മാറും.
ആയുര്‍വേദത്തിനാണ് പ്രാധാന്യമെങ്കിലും മറ്റ് വിഭാഗങ്ങളിലെ ഡോക്‌ടര്‍മാരുടെ പരിശോധനയും ഇവിടെയുണ്ടാകും. സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സയും ഒപ്പം മറ്റുള്ളവര്‍ക്ക് പണം നല്‍കിയും ആധുനിക ആയുര്‍വേദ ചികിത്സ ലഭ്യമാകും. വിമാനത്താവളത്തിനു തൊട്ടടുത്ത പ്രദേശമായതിനാല്‍ കേരളത്തിന്റെ പാരമ്പര്യ ചികിത്സയായ ആയുര്‍വേദത്തെ തേടി വരുന്ന ആഭ്യന്തരവിദേശ യാത്രികര്‍ കൂടി ഇവിടെ എത്തും. താഴത്തെ നിലയില്‍ ഒ.പി. അടക്കമുള്ള സംവിധാനങ്ങളും ഒന്നും രണ്ടും നിലകളില്‍ വാര്‍ഡുകളുമാണ് ഉണ്ടാകുക.
കേന്ദ്രപദ്ധതി പ്രകാരം ആദ്യം ഒന്‍പതു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. ഇത് തികയാതെ വന്നതോടെ രണ്ടു കോടി രൂപ കൂടി സംസ്‌ഥാന സര്‍ക്കാര്‍ അനുവദിച്ചു. പിന്നീട് കേന്ദ്രസംസ്‌ഥാന വിഹിതമായി ആറു കോടി രൂപയും ചേര്‍ന്ന് 17 കോടി രൂപ ചിലവിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്താണ് മട്ടന്നൂരിന്റെ ആരോഗ്യ രംഗത്തിന് കരുത്തേകാന്‍ ആയുര്‍വേദ ആശുപത്രി അനുവദിച്ചത്. ആയുര്‍വേദത്തിന്റെ പരമ്പരാഗത ചികിത്സാ രീതികള്‍ക്കൊപ്പം തന്നെ അധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ചികിത്സാ സംവിധാനമാണ് ഇവിടെ ലഭ്യമാക്കുക
. കെ.പി. അനില്‍കുമാര്‍
മട്ടന്നൂര്‍