Wednesday, March 11, 2026 Last Updated 27 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 04.45 AM

പണിമുടക്ക്‌ ജില്ലയില്‍ പൂര്‍ണം

uploads/news/2026/02/825231/1.jpg

തലശേരി: വിവിധ ടേഡ്‌ യൂണിയനുകള്‍ അഹ്വാനം ചെയ്‌ത് പണിമുടക്ക്‌ തലശേരിയിലും പരിസര പ്രദേശങ്ങളിലും പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞ്‌ കിടന്നു. ചില സ്വകാര്യ വാഹനങ്ങള്‍ ഇടവിട്ട്‌ ഓടിയെങ്കിലും റോഡുകളും ബസ്‌ സ്‌റ്റാന്‍ഡും വിജനമായികോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക്‌ പോകുന്ന വര്‍ക്ക്‌ തലശേരി പുതിയ ബസ്‌റ്റ് സ്‌റ്റാന്‍ഡ്‌ പരിസരത്ത്‌ നിന്ന്‌ മലബാര്‍ കേന്‍ സര്‍ സെന്ററിന്റെ വാഹനം സജ്‌ജമാക്കിയിരുന്നു.
തലശേരി സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക്‌ പോകേണ്ടവരെ തലശേരി ട്രാഫിക്ക്‌ പോലിസ്‌ അവരുടെ വാഹനത്തില്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ എത്തിച്ച്‌ കാന്‍സര്‍ സെന്ററിന്റെ വാഹനത്തില്‍ കയറ്റി വിട്ടു. മലയോര മേഖലയില്‍ പോകേണ്ടവരെ സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്ായനുള്ള സൗകര്യം ട്രാഫിക്ക്‌ പൊലിസ്‌ ചെയ്‌ത് കൊടുത്തു. ഹോട്ടലുകള്‍ അടഞ്ഞ്‌ കിടന്നതിനാല്‍ യാത്രകാര്‍ക്കും മറ്റും എറെ ബുദ്ധിമുട്ടി. കോടതി കാന്റിനും റെയില്‍വേ കാന്റിനും തുറന്നതിനാല്‍ യാത്ര കാര്‍ക്ക്‌ ഏറെ സഹായകരമായി. മാഹി മേഖലയിലും ഹര്‍ത്താല്‍ പൂര്‍ണം. തലശേരയിലും മാഹിയിലും പെട്രോള്‍ പമ്പുകള്‍ അടഞ്ഞ്‌ കിടന്നു.
കൂത്തുപറമ്പ്‌: സംയുക്‌ത ട്രേഡ്‌ യൂണിയന്റെ അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച്‌ കൂത്തുപറമ്പില്‍ പ്രകടനം നടന്നു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. ധനഞ്‌ജയന്‍, എം. സുകുമാരന്‍, എന്‍.കെ ശ്രീനിവാസന്‍, കെ. കുഞ്ഞനന്തന്‍, കെ.വി രജീഷ്‌, പി. ഡോളി, കെ. സുധീര്‍ തുടങ്ങിയവ നേതൃത്വം നല്‍കി. മാര്‍ക്കറ്റ്‌ കോംപ്ലക്‌സ് പരിസരത്ത്‌ നടന്ന പൊതുയോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. ധനഞ്‌ജയന്‍ ഉദ്‌ഘാടനം ചെയ്‌തു. എം ദാസന്‍ അധ്യക്ഷനായി. കെ വി രജീഷ്‌, എം സുകുമാരന്‍, കെ സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തലശേരി: തലശേരി ഏരിയ സംയുക്‌ത ട്രേഡ്‌ യൂണിയന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പഴയ ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരത്ത്‌ നടന്ന യോഗം സി.പി.എം തലശേരി ഏരിയ സെക്രട്ടറി സി. കെ. രമേശന്‍ ഉദ്‌ഘാടനം ചെയ്‌തു. എം.ബാലന്‍ അധ്യക്ഷനായി. എ. രമേഷ്‌ ബാബു, സി.പി.ഷൈജന്‍, കാരായി ചന്ദ്രശേഖരന്‍, അഡ്വ എം.എസ്‌ നിഷാദ്‌, എസ്‌.ടി.ജെയ്‌സണ്‍, ജിജേഷ്‌ എന്നിവര്‍ സംബന്ധിച്ചു. വാഴയില്‍ വാസു, കണ്ട്യന്‍ സുരേഷ്‌ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

തലശേരി: ദേശീയ പണിമുടക്ക്‌ ദിവസമായ ഇന്നലെ പൊതു ഇടങ്ങള്‍ ശുചീകരിച്ച്‌ യുവ കൂട്ടായ്‌മയുടെ മാതൃക. ഹര്‍ത്താല്‍ ദിവസം വീട്ടില്‍ ചടഞ്ഞ്‌ കൂടാതെ മൊബൈല്‍ ഫോണിലും ടെലിവിഷനിലും സമയം കളയാതെ പൊന്ന്യം പ്രദേശത്തെ കാട്‌മൂടിക്കിടക്കുന്ന വഴിയോരങ്ങള്‍ ശുചീകരിച്ചാണ്‌ ഒരുപറ്റം യുവാക്കള്‍ മാതൃകയായത്‌.പൊന്ന്യംപാലം പ്രദേശത്തെ യുവാക്കളാണ്‌ പൊന്ന്യംപാലം പരിസരത്ത്‌ അതിരാവിലെ മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്‌. യുവ കൂട്ടായ്‌മയില്‍ ഒരു പ്രദേശത്തെ വഴിയോരങ്ങള്‍ ശുചീകരിച്ചത്‌. അന്‍വര്‍ കുനിയില്‍, ഷബീര്‍ പൊന്ന്യം, കരീം ഫോക്കസ്‌, എം.എം റയീസ്‌, നാസര്‍ കോട്ടയില്‍, ഷഫീല്‍, പി.വി അമാന്‍, മിദ്‌ലാജ്‌, സി.കെ ആദില്‍, സി. അമാന്‍, പി.എം ഹനീഫ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌.
കണ്ണൂര്‍: പണിമുടക്കിന്റെ ഭാഗമായി തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ,കര്‍ഷക വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക, തൊഴിലുറപ്പ്‌ പദ്ധതി തകര്‍ന്ന നടപടികള്‍ പിന്‍ വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്‌ ട്രേഡ്‌ യൂനിയന്‍ സംയുക്‌ത സമരസമിതി കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നിന്നും റെയില്‍വെ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി. വിവിധ സര്‍വീസ്‌ സംഘടനകളും കേരള പത്രപ്രവര്‍ത്തക യൂനിയനും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. റെയില്‍വെ സ്‌റ്റേഷന്‌ മുന്‍പില്‍ നടന്ന പ്രതിഷേധ ധര്‍ണ സി.ഐ.ടി.യു സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ സി. വി ചന്ദ്രബാബു ഉദ്‌ഘാടനം ചെയ്‌തു. താവം ബാലകൃഷ്‌ണന്‍ അധ്യക്ഷനായി. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്‌, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ്‌ കുമാര്‍, സി.പി മുരളി, കെ.പി സഹദേവന്‍, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ്‌ സി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 13 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW