Wednesday, March 11, 2026 Last Updated 29 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 04.45 AM

കാറിന്‌ തീ പിടിച്ചു; അഗ്നിശമന സേനയെത്തി തീ അണച്ചു

uploads/news/2026/02/825229/3.jpg

കോഴിക്കോട്‌: അഴിഞ്ഞിലം പടുനിലത്താഴത്ത്‌ മാരുതി സിഫ്‌റ്റ് കാറിനു തീപിടിച്ചു. ബുധനാഴ്‌ച രാത്രി 10.45 ഓടെയാണ്‌ സംഭവം. അഗ്നിശമന സേനയെത്തി തീ അണച്ചതിനാല്‍ അപകടം ഒഴിവായി. മീഞ്ചന്ത നിലയത്തില്‍ നിന്ന്‌ സ്‌റ്റേഷന്‌ ഓഫീസര്‍ സി.കെ മുരളീധരന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ ഓഫീസര്‍ ബിജേഷ്‌, ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ ഓഫീസര്‍മാരായ അനൂപ്‌ കുമാര്‍, വി.കെ അനൂപ്‌, അതുല്‍ മോഹനന്‍, അനൂപ്‌, ഉണ്ണിമായ, ഹോം ഗാര്‍ഡ്‌ കൃഷ്‌ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ തീ അണച്ചത്‌. ചെലേമ്പ്ര സ്വദേശി ശ്രീജിത്തിന്റെ 2023 മോഡല്‍ മാരുതി സിഫ്‌റ്റ് കാറാണ്‌ കത്തിയത്‌. എന്താണ്‌ തീ പിടിത്ത കാരണമെന്ന്‌ പരിശോധിച്ച്‌ വരുകയാണ്‌.

Ads by Google
Advertisement
Friday 13 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW