Wednesday, March 11, 2026 Last Updated 15 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 04.45 AM

ദേശീയ പണിമുടക്ക:്‌ മലയോര മേഖലയില്‍ വാണിജ്യ സ്‌ഥാപനങ്ങള്‍ അടഞ്ഞുകിടന്നു

uploads/news/2026/02/825228/2.jpg

കുറ്റ്യാടി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്‌ത ട്രേഡ്‌ യൂണിയന്‍ സമിതി ആഹ്വാനം ചെയ്‌ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്‌ മലയോര മേഖലയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു ടാക്‌സി, ബസുകളും നിരത്തിലിറങ്ങിയില്ല.
കായക്കൊടി, മരുതോങ്കര കാവിലുംപാറ, കുന്നുമ്മല്‍, കുറ്റ്യാടി പഞ്ചായത്തുകളിലെ കച്ചവട സ്‌ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞ്‌ കിടന്നു. സ്വകാര്യ, കെ.എസ്‌.ആര്‍.ടി ബസ്‌ സര്‍വ്വീസുകള്‍ പണിമുടക്കിന്റെ ഭാഗമായി ഓടിയില്ല. ചുരുക്കം ചില സ്വകാര്യ വ്യക്‌തികളുടെ വാഹനങ്ങള്‍ അത്യാവശ്യ സര്‍വ്വീസുകള്‍ നടത്തിയെങ്കിലും പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകള്‍ പതിവ്‌ പോലെ തുടര്‍ന്നു. വൈകീട്ട്‌ മൂന്ന്‌ മണി കഴിഞ്ഞതോടെ പതിവ്‌ പോല ഇരുചക്രവാഹനങ്ങളും മറ്റ്‌ സ്വകാര്യ വാഹനങ്ങളും റോഡില്‍ ഇറങ്ങി. കുറ്റ്യാടിയില്‍ പോലീസ്‌ സംവിധാനം ശക്‌തിപ്പെടുത്തി.

Ads by Google
Advertisement
Friday 13 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW