-->
കോഴിക്കോട്: കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കോഴിക്കോട് ജില്ലയില്‍ പൂര്‍ണം. കോഴിക്കോട് നഗരത്തില്‍ അടക്കം പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞതും കടകള്‍ അടപ്പിച്ചതും സംഘര്‍ഷത്തിനിടയാക്കി. ബാങ്കുകള്‍ അടക്കം സ്‌ഥാപനങ്ങള്‍ അടപ്പിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്താതിരുന്നത് കാരണം യാത്രക്കാര്‍ ദുരിതത്തിലായി. സ്വകാര്യ വാഹനങ്ങള്‍ റോഡിലിറങ്ങിയെങ്കിലും ചിലയിടങ്ങളില്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു.
കോഴിക്കോട് പുതിയങ്ങാടി ജി.എം.യു.പി സ്‌കൂളിലെ അധ്യാപകരെ സമരാനുകൂലികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സ്‌കൂളിന്റെ ഗേറ്റില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ കൊടി കുത്തി ഉപരോധിച്ചു. പ്രതിഷേധം കയ്ായങ്കളിയിലാണ് കലാശിച്ചത്. വിദ്യാര്‍ഥിയുടെ മുഖത്ത് സമരാനുകൂലികള്‍ അടിച്ചു എന്നും പരാതിയുയര്‍ന്നതും പ്രതിഷേധത്തിനിടയാക്കി. പണിമുടക്ക് അനുകൂലികള്‍ നഗരത്തില്‍ പ്രകടനവും ആദായ നികുതി ഓഫീസിലേക്ക് മാര്‍ച്ചും നടത്തി. കെ.യു.ഡബ്‌ള്യു.ജെ, കെ.എന്‍.ഇ.എഫ് എന്നിവയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഡ്യ പ്രകടനവും നടത്തി.