Wednesday, March 11, 2026 Last Updated 57 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.15 AM

വൃത്തിയാക്കാതെ കെ.ഐ.പി കനാലിലൂടെ വെള്ളം തുറന്നുവിട്ടു

uploads/news/2026/02/825138/3.jpg

അടൂര്‍: വൃത്തിയാക്കാതെ കെ.ഐ.പി കനാലിലൂടെ വെള്ളം തുറന്നു വിട്ടു. കനാലില്‍ നിറയെ കാട്‌ വളര്‍ന്ന്‌ നിള്‍ക്കുകയാണ്‌. കൂടാതെ ചെളിയും മണ്ണും മറ്റ്‌ മാ ലിന്യങ്ങളും നീക്കംചെയ്യാതെയാണ്‌ കനാല്‍ തുറന്ന്‌ വിട്ടത്‌. ഇത്‌ വെള്ളമൊഴുക്കി നേയും പ്രതികൂലമായി ബാധിക്കും.
കനാലിലേക്ക്‌ പുല്‍ കാടുകള്‍ വളര്‍ന്നിട്ട്‌ നാളേ റെയായെങ്കിലും നീക്കം ചെയ്യാന്‍ നടപടി ഉണ്ടായില്ല. കനാല്‍ കടന്ന്‌ പോകുന്ന സ്‌ഥലങ്ങളിലെ തദ്ദേശ സ്വ യംഭരണ സ്‌ഥാപനങ്ങള്‍ വിചാരിച്ചാല്‍ കനാല്‍ വൃത്തിയാക്കാവുന്നതേയുള്ളൂ.മാലിന്യങ്ങള്‍ ഡിസ്‌റ്റിബ്യൂട്ടറി കനാലിലെ ഷട്ടറുകളില്‍ തട്ടി നില്‌ക്കുന്നുണ്ട്‌. പലയിടത്തും കനാലിന്റെ വശങ്ങളിലെ മരക്കൊമ്പുകള്‍ കനാല്‍ വെള്ളത്തിലേക്ക്‌ ചാഞ്ഞ്‌ കിടക്കുകയാണ്‌.
വെള്ളത്തിലൂടെ ഒഴുകി വരുന്ന മാലിന്യങ്ങള്‍ ഇതില്‍ തങ്ങി കിടക്കുകയാണ്‌. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തത്‌ മൂലം മിക്ക ഭാഗത്തും കനാലിന്റെ സിമന്റ്‌ കൊണ്ടുള്ള ലൈനിഗും അതിന്‌ മുകളിലെ പ്ലാസ്‌റ്റിംഗും ഇളകി ക നാല്‍ ചിലയിടത്ത്‌ ചോരുന്നു മുണ്ട്‌.തെന്മലയിലെ ഒറ്റ കല്ലിലെ തടയണയില്‍ ശേഖരി ക്കുന്ന വെള്ളം ഇവിടെ നിന്നും ഇടതുകര - വലതു കര കനാലുകളിലൂടെ ഏകദേശം ആയിരം കിലോമീറ്റ റോളം വരുന്ന കനാല്‍ ശ്രൃംഖലകള്‍ വഴി 92 പഞ്ചായ ത്തുകളില്‍ വെള്ളം എത്തി ക്കുന്നുണ്ട്‌. കാലാകാലങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താത്തത്‌ മൂലം പല കനാല്‍ ഷട്ടറുകളും തുരുമ്പെടുത്ത്‌ നശിച്ച നിലയിലാണ്‌.

Ads by Google
Advertisement
Thursday 12 Feb 2026 10.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW