-->
മാരാമണ്‍: മനുഷ്യന്റെ പ്രവൃത്തി കാരണം ദൈവവും മനുഷ്യനും തമ്മില്‍ ചില ബന്ധങ്ങളുടെ തകര്‍ച്ച ഉണ്ടാകുന്നു. ശാരീരികമായും ആത്മീകമായും തകര്‍ച്ചകള്‍ ഇവിടെ കാണാം. മാനുഷീക ബുദ്ധി ദൈവീക ബന്ധത്തില്‍ വികലതകള്‍ സൃഷ്‌ടിക്കുന്നു.
ഇവിടെ ദൈവജനമായി ജീവിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്ന് ഡോ .പോള്‍ സ്വരൂപ്. മാരാമണ്‍ കണ്‍വന്‍ഷന്‍ സായാന്ന യോഗത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവം സൃഷ്‌ടിച്ചതെല്ലാം നല്ലതെന്ന് കാണുന്നു. ആത്മീയവും ബുദ്ധിപരമായതുമായ തകര്‍ച്ച മാത്രമല്ല, ഉടമ്പടി ബന്ധമാണ് ലംഘിക്കപ്പെടുന്നത്.
വിശ്വാസത്തില്‍, അനുസരണത്തില്‍, നീതിയിലും ന്യായത്തിലും വേണം ജീവിതം മുന്നോട്ട് നയിക്കേണ്ടത്. അസാദ്ധ്യങ്ങളില്‍ സാദ്ധ്യതകളുടെ ദൈവീക അനുഭവം തിരിച്ചറിയുകയാണ് വിശ്വാസിക്ക് വേണ്ടത്.ദൈവം നല്‍കിയ വാഗ്‌ദത്തം നിവര്‍ത്തിക്കുന്നുവെന്ന ബോദ്ധ്യം, ദൃഡമായ വിശ്വാസം ഉണ്ടാകണം. നീതിയിലും ന്യായത്തിലും നടക്കുവാന്‍, പിന്‍ഗാമികളെ വിശ്വാസത്തില്‍ പരിശീലിപ്പിക്കണം . ദൗത്യം പരാജയമാകുന്നത്, നീതിയുടെയും ന്യായത്തിന്റെയും അഭാവത്തിലാണ്. ധാര്‍മ്മികതയില്‍ രക്ഷയിലേക്ക് നയിക്കപ്പെടുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നതാണ് സഭ.
വ്യക്‌തിപരമായും നീതിയും ന്യായവും നടപ്പിലാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന സമൂഹം. നീതി എന്നത് കാലം മാറിയാലും, സ്‌ഥായിയായി നിലനില്‍ക്കുന്ന ദൈവീക ഭാവമാണ്. നീതിയും ന്യായവും ലോകത്തിന്റെ സമഗ്ര രക്ഷയിലേക്ക് നയിക്കുന്നതാണ്.
അത്തരത്തിലുള്ള ജീവിതം സമൂഹത്തെ വീണ്ടെടുക്കുവാനുള്ള മുഖാന്തിരങ്ങള്‍ക്ക് സാദ്ധ്യമാകണം.
വിശ്വാസം, അനുസരണം, ധാര്‍മ്മികത, നീതി, ദൈവ വഴിയിലുള്ള നടപ്പ് , ഇതാണ് ദൈവ നീതിയുടെ അടിത്തറ. പലപ്പോഴും വിശുദ്ധി എന്ന വാക്കിനെ തെറ്റിദ്ധരിക്കാറുണ്ട്.
വിശുദ്ധിയെന്നത് വ്യത്യസ്‌തമാകുകയെന്നതാണ്. ഇരുട്ടിനെ അകറ്റി വെളിച്ചത്തിന്റെ സാക്ഷികളാകുവാന്‍ നമുക്കും സഭയ്‌ക്കും കഴിയണം. സഭ സത്യസാക്ഷികളാകുവാന്‍ സത്യത്തിലും, നീതിയിലും, നിലകൊള്ളുവാന്‍ സഭക്കും സമൂഹത്തിനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.