Wednesday, March 11, 2026 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.15 AM

തെരുവുനായകള്‍ക്ക്‌ പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പ് നടത്തി

uploads/news/2026/02/825135/4.jpg

അടൂര്‍: നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്ന തെരുവ്‌ നായകള്‍ക്ക്‌ പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പ് നടത്തി. അടൂര്‍ നഗരസഭ വാര്‍ഷീക പദ്ധതിയില്‍ ഉള്‍ പ്പെടുത്തിയാണ്‌ പദ്ധതി.
ആദ്യഘട്ടമെന്ന നിലയില്‍ 400 തെരുവ്‌ നായകള്‍ക്കായി കുത്തിവയ്‌പ്പ് നടത്തിയെന്നും അടുത്ത വര്‍ഷം ഇതിനേക്കാള്‍ കൂടുതല്‍ തെരുവ്‌ നായകള്‍ക്ക്‌ വാക്‌സിനേഷനുള്ള ഫണ്ട്‌ വയ്‌ക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ റീനാ ശാമുവേല്‍ പറഞ്ഞു.
28, 29 വാര്‍ഡുകളില്‍ അലഞ്ഞ്‌ തിരിഞ്ഞ്‌ നടന്ന നായ്‌ക്കള്‍ക്കുള്ള പേവിഷ ബാധ കുത്തിവയ്‌പ്പാണ്‌ നടത്തിയതെന്ന്‌ നഗരസഭ വൈസ്‌ ചെയര്‍മാന്‍ ഡി. ശശികു മാര്‍ പറഞ്ഞു .കെ.എസ്‌.ആര്‍.ടി.സി ജംഗ്‌ഷന്‍, സ്‌റ്റാന്റ്‌, സെന്‍ട്രല്‍ മൈതാനം, ശ്രീമൂലം മാര്‍ക്കറ്റ്‌ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ തെരുവ്‌ നായകള്‍ അലഞ്ഞ്‌ തിരിഞ്ഞ്‌ നടപ്പുണ്ട്‌.

Ads by Google
Advertisement
Thursday 12 Feb 2026 10.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW