-->
പത്തനംതിട്ട : പ്രത്യക്ഷ രക്ഷാ ദൈവസഭ സ്‌ഥാപകന്‍ പൊയ്‌കയില്‍ ശ്രീകുമാര ഗുരുദേവന്റെ 148-ാമത് ജന്മദിനം ആദിയര്‍ ജനതയുടെ ദേശീയ ഉത്സവമായി 13 മുതല്‍ 19 വരെ സഭാ ആസ്‌ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറില്‍ ആഘോഷിക്കും.
നാളെ വിശുദ്ധ സന്നിധാനങ്ങളിലെ ദീപാരാധനയ്‌ക്കു ശേഷം രാവിലെ 9 ന് സഭാ പ്രസിഡന്റ് വൈ. സദാശിവന്‍ കൊടിയേറ്റ് നിര്‍വ്വഹിക്കും. തുടര്‍ന്ന് അടിമ സ്‌മാരക സ്‌തംഭത്തില്‍ പുഷ്‌പാര്‍ച്ചന നടക്കും. 3 ന് നടക്കുന്ന എട്ടുകര സംഗമത്തില്‍ കണ്‍വീനര്‍ സി.കെ ജ്‌ഞാനശീലന്‍ അധ്യക്ഷത വഹിക്കും . സഭാ ജനറല്‍ സെക്രട്ടറി റ്റി.കെ അനീഷ് മുഖ്യപ്രഭാഷണവും ജോ. സെക്രട്ടറി കെ. ജ്‌ഞാനസുന്ദരന്‍ ജന്മദിന സന്ദേശവും നല്‍കും. രാത്രി 11 ന് രേഷ്‌മ രവീന്ദ്രന്‍ ഏഴംകുളം അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും ഇരവിപേരൂര്‍ എട്ടുകര ശാഖകളുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികള്‍ .
14 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ജ്‌ഞാന നീതിയിലേക്കുള്ള പ്രയാണം .പി. ആര്‍. ഡി. എസ് ജ്‌ഞാന സംവിധാനത്തിന്റെ സംരക്ഷണവും പരിപാലനവും എന്ന വിഷയത്തില്‍ അശ്വതി രമേശ് വിഷയം അവതരിപ്പിക്കും. വൈകിട്ട് 8 മണിക്ക് നടക്കുന്ന യുവജനസംഘം പ്രതിനിധി സംഗമം . അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തും. ചരിത്രകാരിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസിസ്‌റ്റന്റ് പ്ര?ഫസറുമായ ഡോ. മാളവിക ബിന്നി മുഖ്യാതിഥിയായി പങ്കെടുക്കും. 11ന് കോട്ടയം ഗോള്‍ഡന്‍ വോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേള.
15ന് രാത്രി 8 ന് മതസമ്മേളനത്തില്‍ ഗുരുകുലശ്രേഷ്‌ഠന്‍ എം. ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിക്കും. സഭാ പ്രസിഡന്റ് വൈ. സദാശിവന്‍ ഉദ്‌ഘാടനം ചെയ്യും. മുഖ്യാതിഥികളായി സി.എസ്.ഐ മധ്യകേരള ഇടവക ബിഷപ്പ് തോമസ് സാമുവലും, നിരണം ഭദ്രാസനം വികാരി ഗീവര്‍ഗീസും പങ്കെടുക്കും. രാത്രി 11ന് വിനോദ് ചമ്പക്കരയുടെ കുഞ്ചന്‍ നമ്പ്യാര്‍ കഥാപ്രസംഗം .
16ന് രാവിലെ 11 മണിക്ക് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്‌സ് ഫോറം സമ്മേളനം നടക്കും. ഹൈ കൗണ്‍സിലംഗം പി.റ്റി ദേവകുമാര്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സംസ്‌ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പ് മുന്‍ ഡയറക്‌ടര്‍ വി.ആര്‍ ജോഷി ഉദ്‌ഘാടനം ചെയ്യും. കേരള ഖാദി ബോര്‍ഡ് മുന്‍ ഡയറക്‌ടര്‍ എം.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക പ്രവര്‍ത്തകന്‍ സന്തോഷ് പാലത്തും പാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും. 4 ന് നെല്ലാട് ജംഗ്‌ഷനില്‍ നിന്നും ഭക്‌തിഘോഷയാത്ര. 6 ന് വിശുദ്ധ മണ്ഡപത്തില്‍ ഘോഷയാത്ര സ്വീകാര്യ പ്രാര്‍ത്ഥന നടക്കും. 6.30 ന് സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്‌ജ് മുഖ്യപ്രഭാഷണം നടത്തും. വിശിഷ്‌ടാതിഥികളായി എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, തിരുമാവളവന്‍ തമിഴ്‌നാട് എന്നിവര്‍ പങ്കെടുക്കും. 9 ന് ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വിജയിച്ച സഭാംഗങ്ങളെ ആദരിക്കും. 10 ന് തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജ് വിദ്യാര്‍ത്ഥി സംഗീത് വിജയന്‍ സംഗീത കച്ചേരി അവതരിപ്പിക്കും.
തുടര്‍ന്ന് ആചാര്യ കലാക്ഷേത്രം അവതരിപ്പിക്കുന്ന ദൃശ്യകലാ നിറക്കൂട്ട് തന്മയം അരങ്ങേറും. തുടര്‍ന്ന് വിവിധ ശാഖകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറും. ശ്രീകുമാര ഗുരുദേവ ജന്മദിനമായ 17 ന് രാവിലെ 5.30 ന് ജന്മം തൊഴല്‍ നടക്കും. 8 ന് വിശുദ്ധമണ്ഡപത്തില്‍ സഭാ പ്രസിഡന്റ് വൈ.സദാശിവന്‍, ഗുരുകുലശ്രേഷ്‌ഠന്‍ എം. ഭാസ്‌ക്കരന്‍ എന്നിവര്‍ ആത്മീയ യോഗം നടത്തും. തുടര്‍ന്ന് ഗുരുകുല ഉപദേഷ്‌ടാവ് എം.കെ വിജയന്‍ മതപ്രഭാഷണം നടത്തും.
ഉച്ചകഴിഞ്ഞ് 2 ന് ജന്മദിനസമ്മേളനം കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി ജോര്‍ജ്‌ജ് കുര്യന്‍ ഉദ്‌ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. വിശിഷ്‌ടാതിഥികളായി ബി.എസ്.പി ദേശീയ കോഡിനേറ്റര്‍ ഡോ.അശോക് സിദ്ധാര്‍ത്ഥനും കവി മുരുകന്‍ കാട്ടാക്കടയും പങ്കെടുക്കും. സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ ജന്മദിനസന്ദേശം നല്‍കും.
വൈകുന്നേരം 4.30ന് മഹിളാസമ്മേളനം. സമാജം പ്രസിഡന്റ് ദീപാ സുമേഷിന്റെ അധ്യക്ഷതയില്‍ സഹകരണ,ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്‌ഘാടനം ചെയ്യും. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. മുഖ്യാതിഥികളായി പി.വിശ്വനാഥനും ഷാജന്‍ സ്‌കറിയായും പങ്കെടുക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാല അസിസ്‌റ്റന്റ് പ്ര?ഫസര്‍ ഡോ. മായാ പ്രമോദ് സ്‌മരണിക പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും.
വൈകിട്ട് 7.30ന് നടക്കുന്ന വിദ്യാര്‍ത്ഥി-യുവജന സമ്മേളനത്തില്‍ യുവജനസംഘം പ്രസിഡന്റ് മനോജ്. കെ. രാജന്റെ അധ്യക്ഷത വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്‌ഘാടനം ചെയ്യും.
മുഖ്യാതിഥിയായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ പങ്കെടുക്കും. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്‌പവതി പോയ്‌പ്പാടത്ത് മുഖ്യപ്രഭാഷണം നടത്തും. ഉന്നതവിജയം കരസ്‌ഥമാക്കിയ സഭാംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സമ്മാനദാനവും ആദരിക്കലും നടക്കും. 11 ന് കലാപരിപാടികളും 2 ന് കായംകുളം സര്‍ണ്മഭാവനയുടെ ചുളം നാടകം അരങ്ങേറും. 18 ന് വിശുദ്ധ സന്നിധാനങ്ങളില്‍ ദീപാരാധന. രാത്രി എട്ടു മുതല്‍ വിവിധ ശാഖകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ നടക്കും. സമാപന ദിനമായ 19 ന് ഹൈകൗണ്‍സില്‍ ഗുരുകുല സമിതി സംയുക്‌ത യോഗത്തിന് ശേഷം വൈകിട്ട് 5 ന് കൊടിയിറക്കോടെ ജന്മദിന മഹോത്സവം സമാപിക്കുംക്കുമെന്ന് പ്രസിഡണ്ട് വൈ. സദാശിവന്‍, ഗുരുകുലശ്രേഷ്‌ഠന്‍ , ജോ. സെക്രട്ടറി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.