Thursday, March 12, 2026 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.14 AM

കര്‍ഷക തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി

അടൂര്‍: ബി.കെ.എം.യു- കെ.എസ്‌ കെ റ്റി.യു സംയുക്‌ത പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കര്‍ഷക താഴിലാളികള്‍ ഏറത്ത്‌ പഞ്ചായത്തിലെ വടക്കടത്തുകാവ്‌ പോസ്‌റ്റാഫീസിനു മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മഹാത്മാ ഗാന്ധിദേശീയ പദ്ധതിയെ സംരക്ഷിക്കുക. തൊഴിലാളി വിരുദ്ധ നയങ്ങള്‍, തിരുത്തുക , തൊഴില്‍ വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, ദേശീയ കര്‍ഷക തൊഴിലാളി ക്ഷേമ നിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയമുദ്രാവാക്യം ഉയര്‍ത്തി ബി കെ എം യു - കെ എസ്‌ കെ റ്റിയും സംയുക്‌തമായി ന ഏറത്ത്‌ പഞ്ചായത്തിലെ വടക്കടത്തുകാവ്‌ പോസ്‌റ്റാഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേരള സ്‌റ്റേറ്റ്‌ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബി.കെ.എം.യു ) ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഷാജി തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു.
കെ.എസ്‌.കെ.റ്റി യു. ജില്ലാ കമ്മിറ്റി അംഗം കുട്ടപ്പന്‍ അധ്യക്ഷത വഹിച്ചു. ബി.കെ.എം.യു. മണ്ഡലം ജോയിന്റ്‌ സെക്രട്ടറി അഡ്വ.എസ്‌. അച്ചുതന്‍, ഏറത്ത്‌ വില്ലേജ്‌ പ്രസിഡന്റ്‌ വില്‍സന്‍ റ്റി.എസ്‌, സജി, ഗിവര്‍ണ്മീസ്‌, മഞ്‌ജു, കെ.റ്റി. രാജന്‍, പൊടിയന്‍, വെളുത്ത കുഞ്ഞ്‌, കൊച്ചു കൂഞ്ഞ്‌ എന്നിവര്‍ പ്രസംഗിച്ചു. സമരത്തിനു തൊഴിലുറപ്പ്‌ തൊഴിലാളികളും കര്‍ഷക തൊഴിലാളികളും പങ്കെടുത്തു.

Ads by Google
Advertisement
Thursday 12 Feb 2026 10.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW