-->
പാലാ: നെല്ലിയാനിലുള്ള മിനി സിവില്‍ സേ്‌റ്റഷന്‍ തൂറന്നു പ്രവര്‍ത്തിക്കുക ,വാടക കെട്ടിങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റി സ്‌ഥാപിക്കുക എന്നീ ആവശൃങ്ങള്‍ ഉന്നയിച്ച് ആംആദ്‌മി പാര്‍ട്ടി താലൂക്കു ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി.റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ,വ്യവസായ താലൂക്കു ഓഫീസ് ,എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ,ലീഗല്‍ മെട്രോളജി ഓഫീസ് തൂടങ്ങിയ അനുവധി സര്‍ക്കാര്‍ ഓഫീസുകളാണ് പാലാ ടൗണിന്റെ പല ഭാഗത്തായി വാടകക്കു പ്രവര്‍ത്തിക്കുന്നത്.കോടികള്‍ മുടക്കി പണി പൂര്‍ത്തികരിച്ച സിവില്‍ സേ്‌റ്റഷന്‍ നെല്ലിയാനിയില്‍ വെറുതെ കിടക്കുമ്പോഴും ഭീമമായ വാടക നല്‍കി സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് അഴിമതിയുടെ ഭാഗമാണ് .
സര്‍ക്കാരിനു വാടക ഇനത്തില്‍ ലക്ഷം രൂപ ലാഭം വരികയും ,പൊതൂജനങ്ങള്‍ക്കു പലയടങ്ങളിലുമായി ചുറ്റി തിരിയാതെ ഒരിടത്തൂ നിന്നും തന്നെ കാരൃങ്ങള്‍ നടത്തൂവാനും നെല്ലിയാനിലുള്ള സിവില്‍ സേ്‌റ്റഷന്‍ തൂറന്നു പ്രവര്‍ത്തിപ്പിച്ചാല്‍ സാധിക്കും.ജില്ലാ പ്രസിഡണ്ടന്റ് ജോയി ആനിത്തോട്ടം ധര്‍ണ ഉദ്‌ഘാടനം ചെയതു.മുനിസിപ്പല്‍ പ്രസിഡണ്ടന്റ് ജോയി കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു ,നിയോജകമണ്ഡലം പ്രസിഡണ്ടന്റ് ജേക്കബ് തോപ്പില്‍ ,ട്രഷറര്‍ രാജൂ താന്നിക്കല്‍ ,ജയേഷ് പി.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു .