-->
വൈക്കം: തലയോലപ്പറമ്പ് പഞ്ചായത്ത് ഏഴാം വാര്‍ഡ് പാമ്പുരുളേല്‍ മലയിലെ കുടുംബങ്ങള്‍ക്ക് ഒരു സ്വപ്‌നമായിരുന്നു വഴിനടക്കാന്‍ ഒരു റോഡ്. 46 വര്‍ഷമായി റോഡിനായി ഇവര്‍ കാത്തിരിക്കുകയായിരുന്നു. ഇതിനു വേണ്ടി ഇവര്‍ മുട്ടാത്ത വാതിലുുകളുമില്ല. മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വിഷയം സജീവമായി നാട്ടുകാര്‍ ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ക്ക് ശുഭ പരിവേഷം ലഭിക്കുകയായിരുന്നു. കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായിരുന്ന ജോണ്‍ തറപ്പേല്‍ വെല്ലുവിളി ഏറ്റെടുത്തു. തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോണ്‍ തറപ്പേല്‍ വാക്കുപാലിച്ചു.
നാലര പതിറ്റാണ്ടായി വഴിയില്ലാതെ ദുരിതജീവിതം നയിച്ച പാമ്പുരുളേല്‍ പ്രദേശത്തെ 12 കുടുംബങ്ങള്‍ക്ക് വഴി വെട്ടി നല്‍കി. ചോദിച്ചത് ഓട്ടോറിക്ഷ വരുന്ന വഴിയാണെങ്കില്‍ ഇന്ന് ടിപ്പര്‍ ഇതിലൂടെ കയറി വരും.
പൊതി-ഓലിക്കുഴി റോഡില്‍നിന്നും 450 മീറ്റര്‍ മുകളിലേക്ക് നടവഴി മാത്രമാണ് 12 കുടുംബങ്ങള്‍ക്കുണ്ടായിരുന്നത്. രോഗിയായ ഒരാളെ ആശുപത്രിയില്‍ കൊണ്ടുപോകണ മെങ്കില്‍ കസേരയില്‍ ചുമന്ന് അരക്കിലോമീറ്റര്‍ ദൂരെയുള്ള പ്രധാന വഴിയില്‍ എത്തണം. ഇവരുടെ നടവഴിയുടെ ഇരുവശമുള്ള ഭൂവുടമകളുമായി ജോണ്‍ തറപ്പേല്‍ സംസാരിച്ചാണ് വഴിവെട്ടാനുള്ള നീക്കം നടത്തിയത്. അവരുടെ സമ്മതത്തോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പദ്ധതി പണം വിനിയോഗിക്കാതെ ജനകീയമായി റോഡ് ഉണ്ടാക്കുകയായിരുന്നു. ഇത് കൂട്ടായ്‌മയുടെ വിജയമാണെന്നും പാമ്പുരുളേല്‍ മലയിലെ കുടുംബ ങ്ങളുടെ ദുരിതം നേരിട്ടറിഞ്ഞതിനാലുമാണ് ഇങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നത്. വഴിയെന്നത് അവരുടെ ജീവിതാഭിലാഷമായിരുന്നു. വസ്‌തു ഉടമകളും പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരുമെല്ലാം സഹകരിച്ചു. കൂട്ടായ്‌മയുടെ വിജയമാണ് വഴിയുണ്ടാകാന്‍ കാരണമെന്ന് പ്രസിഡന്റ് ജോസ് വേലിക്കകവും മെമ്പര്‍ ജോണ്‍ തറപ്പേലും പറഞ്ഞു.