Thursday, March 12, 2026 Last Updated 10 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.12 AM

സ്‌കൂള്‍മുറ്റത്തെ പൂത്തുലഞ്ഞ തബീബിയ മരം കാണാന്‍ തിരക്ക്‌

uploads/news/2026/02/825128/1.jpg

കോട്ടയം: കുമരകം ഗവ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്തെ പൂത്തുലഞ്ഞ തബീബിയ മരം കാണാന്‍ ജനങ്ങളുടെ തിരക്ക്‌.
തബീബിയ പൂത്തത്‌ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ, പുഷ്‌പവിസ്‌മയം കാണാനും കാമറയില്‍ പകര്‍ത്താനും നിരവധി ആളുകളാണു ദൂര സ്‌ഥലങ്ങളില്‍ നിന്നു പോലും എത്തുന്നത്‌. ജില്ലയില്‍ കുമരകം ഗവ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാത്രമേ തബീബിയ ഉള്ളൂ.കാഴ്‌ചയുടെ വിസ്‌മയമൊരുക്കി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന തബീബിയ മരം കുമരത്തെ സ്‌കൂള്‍ മുറ്റത്ത്‌ എല്ലാ വര്‍ഷവും ഫെബ്രുവരി ആദ്യവാരം പുഷ്‌പിക്കും. ഏകദേശം രണ്ടാഴ്‌ച മരത്തില്‍ നിറയെ പൂക്കള്‍ ഉണ്ടാവും.ഒരു ദിവസം വിരിഞ്ഞ പൂക്കള്‍ അന്നു തന്നെ കൊഴിയും.
അടുത്ത ദിവസം പുതിയ പൂക്കള്‍ ഉണ്ടാവുകയും ചെയ്യും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഈ വര്‍ഷം ഇലകള്‍ പോലും കാണാത്ത വിധം നിറയെ പൂക്കള്‍ ഉണ്ടായി.1997-98 കാലഘട്ടത്തിലാണു സ്‌കൂളില്‍ മരത്തിന്റെ തൈ നടുന്നത്‌. അന്നു സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന രാജ്‌മോഹന്‍ താജ്‌ ഗ്രൂപ്പുമായി ചേര്‍ന്നാണ്‌ ഇവിടെ മരത്തിന്റെ തൈ എത്തിച്ചു നടുന്നത്‌.

Ads by Google
Advertisement
Thursday 12 Feb 2026 10.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW