-->
പാലാ:മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഒഫ്‌താല്‍മോളജി വിഭാഗത്തോടനുബന്ധിച്ച് ഒപ്‌റ്റിക്കല്‍സ് ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്‌ടര്‍ ആന്‍ഡ് സി.ഇ.ഒ ഫാ.മാത്യു തെക്കേല്‍ ആശീര്‍വാദം നിര്‍വ്വഹിച്ചു.പി.ജെ ജോസഫ് എം.എല്‍.എ ഷോപ്പിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്‌ക്കല്‍ , കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്‌കയില്‍, വൈസ് പ്രസിഡന്റ് ആലീസ് ജോയി, ആശുപത്രി ഓപ്പറേഷന്‍സ്,പ്ര?ജക്‌ട്സ്,ലീഗല്‍ ആന്‍ഡ് ലെയ്‌സണ്‍ അസോസിയേറ്റ് ഡയറക്‌ടര്‍ ഫാ.ജോസ് കീറഞ്ചിറ, എച്ച്.ആര്‍,നഴ്‌സിംഗ് ആന്‍ഡ് അക്കാദമിക്‌സ് അസോസിയേറ്റ് ഡയറക്‌ടര്‍ ഫാ.ഡോ.ജോസഫ് കരികുളം, ഫിനാന്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് അസോസിയേറ്റ് ഡയറക്‌ടര്‍ ഫാ.ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ആയുഷ് വിഭാഗം അസോസിയേറ്റ് ഡയറക്‌ടര്‍ ഫാ.മാത്യു ചേന്നാട്ട്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രമോഷന്‍സ് ആന്‍ഡ് ഐ.ടി. അസോസിയേറ്റ് ഡയറക്‌ടര്‍ ഫാ.മാത്യു തുരുത്തിപ്പള്ളില്‍, മേഴ്‌സി ഒപ്‌റ്റിക്കല്‍സ് പ്ര?പ്രൈറ്റര്‍ പോള്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്‌ഘാടനത്തോടനുബന്ധിച്ചു പ്രമുഖ കമ്പനികളുടെ ലെന്‍സുകള്‍ക്ക് ഡിസ്‌കൗണ്ടും ലഭ്യമാണ്.