-->
പാമ്പാടി: കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്കു ന്യായവില ലഭിക്കാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. പാമ്പാടിയിലും സമീപ പ്രദേശങ്ങളിലെയും കര്‍ഷകരുടെ ആശ്രയമായിരുന്ന പാമ്പാടി ചന്ത നബാര്‍ഡിന്റെ പണം ഉപയോഗിച്ചു പുതുക്കിപണിതതോടെ പൊതുചന്ത ഇല്ലാതായി. പാമ്പാടി, കൂരോപ്പട , മീനടം തുടങ്ങിയ പഞ്ചായത്തിലെ കര്‍ഷകര്‍ക്കു തുറന്ന ചന്തയ്‌ക്കു സ്‌ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കൃഷി വകുപ്പിന്റെ പ്രാദേശിക കാര്‍ഷിക വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്കു ന്യായവില ലഭിക്കാത്ത സാഹചര്യമാണു നിലവിലുള്ളത്. കര്‍ഷകരില്‍ നിന്നും കുറഞ്ഞ വിലക്കു വാങ്ങുന്ന സാധനങ്ങള്‍ ഇവിടെ കൂടിയ വിലക്കാണു വില്‍ക്കുന്നത്. വിപണന കേന്ദ്രത്തില്‍ കര്‍ഷകരില്‍ നിന്നു വാങ്ങുന്ന വിലയും വില്‍ക്കുന്ന വിലയും പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്ന. ആവശ്യം ശക്‌തമാണ്. നബാഡിന്റെ സഹായ ത്തോടെ സഹകരണ ബാങ്കുകള്‍ തുടങ്ങിയ സംഭരണ കേന്ദ്രങ്ങളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല ഉത്‌പന്നങ്ങള്‍ ഇപ്പോള്‍ വഴിയോരത്തിട്ടു വില്‍പ്പന നടത്തേണ്ട അവസ്‌ഥയിലാണു കര്‍ഷകര്‍.
പ്രതികുല കാലാവസ്‌ഥയില്‍ കൃഷി നഷ്‌ടമായ സാഹചര്യത്തില്‍ ഉത്‌പന്നങ്ങള്‍ക്കു മതിയായ വില കൂടി ലഭിക്കാതായതോടെ കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്. ഇതിനിടയില്‍ മുന്‍കാലങ്ങളില്‍ നിന്നു വ്യതസ്‌ഥമായി അന്യ സംസ്‌ഥാന കച്ചവടക്കാര്‍ കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ ഗ്രാമ പ്രദേശങ്ങളിലെ ഉള്‍പ്പെടെ കടകളില്‍ നേരിട്ടു കൊണ്ടുപോയി വില്‍പ്പന നടത്തുന്നതുമൂലം കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ഉത്‌പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണു കര്‍ഷകര്‍ക്ക് കൈത്താങ്ങാകേണ്ട പാമ്പാടിയിലെ കാര്‍ഷിക വിപണന കേന്ദ്രം പോലും കര്‍ഷകര്‍ക്ക് ആശ്വാസമാകാത്ത അവസ്‌ഥയിലാണ്. പഴയചന്ത പുനഃസ്‌ഥാപിച്ചാല്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്‌പന്നങ്ങള്‍ മികച്ച വിലയ്‌ക്കു നേരിട്ടു വില്‍ക്കുവാന്‍ സാധിക്കും പൊതു കാര്‍ഷിക വിപണ കേന്ദ്രത്തില്‍ ആദ്യം അനുവദിച്ച ഭാഗത്ത് ഇപ്പോള്‍ വാഹന പാര്‍ക്കിങാണു നടത്തുന്നത്.
കൂടാതെ പങ്ങട റോഡിനോട് ചേര്‍ന്നു പുതതായി വീണ്ടും തുറന്ന ചന്തക്ക് കെട്ടിടം പണിയുന്നതിനായി വാര്‍ത്ത കോണ്‍ക്രീ.റ്റു തൂണുകള്‍ നോക്കുകുത്തിയായി നില്‍പ്പുണ്ട്. ചന്ത പുനരാരംഭിക്കുവാനുള്ള നടപടികള്‍ വേണമെന്നാണു കര്‍കരുടെ ആവശ്യം.