Wednesday, March 11, 2026 Last Updated 46 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.12 AM

മുണ്ടക്കയം ടൗണില്‍ നടപ്പാതകള്‍ കൈയേറി വഴിയോരക്കച്ചവടം വ്യാപകം

മുണ്ടക്കയം: നടക്കാനായി നിര്‍മ്മിച്ച നടപ്പാതകള്‍ ഇപ്പോള്‍ കച്ചവടക്കാര്‍ക്ക്‌ സ്വന്തം. മുണ്ടക്കയം ടൗണിലെ പ്രധാന പാതയോരങ്ങളിലും നടപ്പാതകളിലും വ്യാപകമായി നടക്കുന്ന കൈയ്യേറ്റങ്ങള്‍ മൂലം കാല്‍നടയാത്രക്കാര്‍ ദുരിതത്തിലായിരിക്കുന്നു. റോഡരികുകള്‍ നടക്കാനുള്ളതല്ല, മറിച്ച്‌ വില്‍ക്കാനുള്ളതാണ്‌ എന്ന അവസ്‌ഥയിലാണ്‌ ടൗണിലെ പലയിടങ്ങളും.
നടപ്പാത കവര്‍ന്ന്‌ കച്ചവടം
മുണ്ടക്കയം ടൗണില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ നിര്‍മ്മിച്ച നടപ്പാതകളില്‍ പലയിടത്തും കാല്‍നടക്കാര്‍ക്ക്‌ പ്രവേശനമില്ലാത്ത അവസ്‌ഥയാണ്‌. വഴിയോരങ്ങളില്‍ എളിയ രീതിയില്‍ ആരംഭിക്കുന്ന പെട്ടിക്കടകളും തട്ടുകടകളും ആഴ്‌ചകള്‍ക്കുള്ളില്‍ നടപ്പാത കൈയ്യേറി വളരുകയാണ്‌. പിന്നീട്‌ ഇത്‌ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്ത തരത്തില്‍ സ്‌ഥിരം കടകളായി മാറുന്നു. പലയിടങ്ങളിലും ടാര്‍ ചെയ്‌ത ഭാഗം വരെ കച്ചവടക്കാര്‍ ഷെഡുകള്‍ കെട്ടിയും സാധനങ്ങള്‍ നിരത്തിയും കൈയ്യേറിക്കഴിഞ്ഞു. സീബ്ര ലൈനിലും കൈയ്യേറ്റമുണ്ട്‌. അപകടഭീഷണി ഏറ്റവും രൂക്ഷമായ സ്‌ഥിതി വിശേഷം മുണ്ടക്കയം ഗവണ്‍മെന്റ്‌ ആശുപത്രി ജംഗ്‌ഷനിലാണ്‌. ഇവിടെ കാല്‍നടക്കാര്‍ റോഡ്‌ മുറിച്ചുകടക്കുന്ന സീബ്ര ലൈനിനോട്‌ ചേര്‍ന്നുപോലും പച്ചക്കറി കടകള്‍ ഉള്‍പ്പെടെയുള്ളവ സ്‌ഥാനം പിടിച്ചിട്ടുണ്ട്‌. റോഡ്‌ മുറിച്ചു കടക്കാന്‍ നില്‍ക്കുന്നവര്‍ക്കോ, വാഹനങ്ങള്‍ ഒതുക്കി നിര്‍ത്താനോ ഇവിടെ ഇടമില്ല, പഞ്ചായത്ത്‌, പോലീസ്‌, പൊതുമരാമത്ത്‌ വകുപ്പുകളുടെ ഇടപെടല്‍ ഉണ്ടാവണമെന്ന്‌ ആവശ്യം ശക്‌തമാണ്‌.

Ads by Google
Advertisement
Thursday 12 Feb 2026 10.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW