Thursday, March 12, 2026 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.12 AM

ട്രായ്‌ ഉപഭോക്‌തൃ ബോധവല്‍ക്കരണം

കോട്ടയം: ടെലികോം ഉപഭോക്‌താക്കളുടെ അവകാശങ്ങളെക്കുറിച്ചും സൈബര്‍ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്‌ടിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ (ട്രായ്‌) ബംഗളുരു മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം അമലഗിരി ബി.കെ. കോളേജ്‌ ഫോര്‍ വുമണ്‍സില്‍ ഉപഭോക്‌തൃ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
ടെലികോം ഉപഭോക്‌താക്കളുടെ അവകാശങ്ങള്‍, ഉപഭോക്‌തൃക്ഷേമത്തിനായി ട്രായ്‌ നടപ്പിലാക്കിയിട്ടുള്ള വിവിധ സംരക്ഷണ നടപടികള്‍, ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ട്രായ്‌ ബംഗളുരു മേഖലാ മേധാവിയും ഉപദേഷ്‌ടാവുമായ ബ്രജേന്ദ്രകുമാര്‍, പോലീസ്‌ സൈബര്‍ സെല്‍ എ.എസ്‌.ഐ അരുണ്‍കുമാര്‍ ക്ലാസുകള്‍ നയിച്ചു. ബി.കെ. കോളജ്‌ ഇക്കണോമിക്‌സ് വിഭാഗം മേധാവി ദിയ ഫിലിപ്പ്‌ പ്രസംഗിച്ചു. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാരും ടെലികോം സേവന ദാതാക്കളുടെയും ഉപഭോക്‌തൃ സേവന സംഘടനാ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.
പി.പി. വര്‍ഗീസ്‌ അനുസ്‌മരണം

മുണ്ടക്കയം: പി. പി. വര്‍ഗീസിന്റെ നാല്‌പത്തി ഒന്നാമത്‌ ചരമവാര്‍ഷിക അനുസ്‌മരണ യോഗവും പഞ്ചായത്ത്‌ മെമ്പര്‍മാര്‍ക്ക്‌ സ്വീകരണവുംനടന്നു. മുണ്ടക്കയംസഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്‌മരണ യോഗത്തില്‍ ഇ.വി തങ്കപ്പന്‍ അധ്യക്ഷതയില്‍ യു ടി.യു.സി ദേശീയ സെക്രട്ടറി തോമസ്‌ ജോസഫ്‌ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു, യോഗത്തില്‍ പഞ്ചായത്ത്‌ അംഗങ്ങളെ ആദരിച്ചു അഖിലകേരള പ്ലാന്റേഷന്‍ ലേബര്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി സിജു കൈതമറ്റം അനുസ്‌മരണ സന്ദേശം നല്‍കി, മുണ്ടക്കയം സോമന്‍,ഡോ:എന്‍ സദാനന്ദന്‍, എ. ആര്‍ ബാലചന്ദ്രന്‍, പി. കെ റസാക്ക്‌, എ. കെ സതീഷ്‌ കുമാര്‍, ബിജു ചെറുവള്ളി, അനീഷ്‌ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 12 Feb 2026 10.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW