Saturday, March 14, 2026 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.10 AM

ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക്‌ പരുക്ക്‌

uploads/news/2026/02/825120/3.jpg

പീരുമേട്‌: കൊല്ലം-തേനി ദേശീയപാതയില്‍ ചുഴുപ്പിന്‌ സമീപം കുഴല്‍ക്കിണര്‍ കുഴിക്കുന്ന ലോറിയും കാറും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക്‌ പരുക്കേറ്റു.
ചിറ്റടി സ്വദേശി ജെലിറ്റ്‌ മാത്യൂ ജോസഫ്‌ (32), പൊടിമറ്റം സ്വദേശി ജെറിന്‍ (34) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കുട്ടിക്കാനം മരിയന്‍ കോളജിലെ ജീവനക്കാരാണ്‌. ഇന്നലെ രാവിലെ 8.30 നാണ്‌ അപകടം നടന്നത്‌.
ലോറി ഇടിച്ച കാര്‍ സംരക്ഷണവേലിയില്‍ തട്ടിയാണ്‌ നിന്നത്‌. റോഡില്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറി കാറില്‍ ഇടിക്കുകയാ യിരുന്നു. ഇടിയുടെ ആഘാത്തതില്‍ കാറിന്‌ ചെറിയ തോതില്‍ തീ പിടിച്ചു.
എന്നാല്‍ നാട്ടുകാരും യാത്രക്കാരും ചേര്‍ന്നു വെള്ളം ഒഴിച്ചു തീ കെടുത്തി. ഹൈവേ പോലീസ്‌ എത്തി വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്‌ഥാപിച്ചു.

Ads by Google
Advertisement
Thursday 12 Feb 2026 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW