Saturday, March 14, 2026 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.10 AM

ബോഡി ബില്‍ഡിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ നേട്ടവുമായി അബ്ബാസ്‌

uploads/news/2026/02/825119/2.jpg

പീരുമേട്‌: ശാരീരിക വെല്ലുവിളികളെ തോല്‍പ്പിച്ച്‌ ബോഡി ബില്‍ഡിങ്‌ രംഗത്തെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി അബ്ബാസ്‌ മന്ത്രിക്ക്‌ മിസ്‌റ്റര്‍ ഇടുക്കി ബോഡി ബില്‍ഡിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്‌ഥാനം. അടിമാലിയില്‍ നടന്ന മത്സരത്തില്‍ അംഗവൈകല്യ വിഭാഗത്തിലാണ്‌ അബ്ബാസ്‌ മന്ത്രി രണ്ടാംസ്‌ഥാനം കരസ്‌ഥമാക്കിയത്‌.
വണ്ടിപ്പെരിയാറില്‍ നടന്ന ഇടതുമുന്നണി വികസന മുന്നേറ്റ ജാഥയുടെ സ്വീകരണ യോഗത്തില്‍ ജോസ്‌ കെ. മാണി അബ്ബാസ്‌ മന്ത്രിയെ ആദരിച്ചു. വണ്ടിപ്പെരിയാറിലെ ഈഗിള്‍ ഫിറ്റ്‌നസ്‌ സെന്ററിലെ പരീശിലനത്തിനിടയിലാണ്‌ ബോഡി ബില്‍ഡിങ്‌ ജില്ലാതല ചാമ്പ്യന്‍ഷിപ്പിന്റെ അറിയിപ്പ്‌ വരുന്നത്‌. മത്സരത്തില്‍ പങ്കെടുക്കുവാനുള്ള തന്റെ ആഗ്രഹം പരിശീലകരെ അറിയിച്ചതോടെ അംഗവൈകല്യ വിഭാഗത്തില്‍ മത്സരമുണ്ടാവുമെന്ന്‌ അറിയിച്ചു. പങ്കെടുക്കുവാനുള്ള പരിശീലനം ഷാര്‍വിന്‍, പത്മകുമാര്‍ എന്നിവര്‍ നല്‍കി. 2025 ല്‍ പുറ്റടിയില്‍ നടന്ന ജില്ലാ ബോഡി ബില്‍ഡിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ അംഗവൈകല്യ വിഭാഗത്തില്‍ അബ്ബാസ്‌ മന്ത്രിയെ മിസ്‌റ്റര്‍ ഇടുക്കിയായി തെരഞ്ഞെടുത്തിരുന്നു. 2025ല്‍ എറണാകുളത്ത്‌ നടന്ന മിസ്‌റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്‌ഥാനവും അബ്ബാസ്‌ കരസ്‌ഥമാക്കി. ഈ മാസം 28 മുതല്‍ തൃശൂരില്‍ നടക്കുന്ന മിസ്‌റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള തയ്യാറെടു പ്പിലാണ്‌ ഇദ്ദേഹം. പീരുമേട്‌ കൃഷിവകുപ്പിലെ ജീവനക്കാരനാണ്‌ അബ്ബാസ്‌.

Ads by Google
Advertisement
Thursday 12 Feb 2026 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW