Sunday, March 15, 2026 Last Updated 12 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.10 AM

സ്‌കൂള്‍ കെട്ടിടത്തിനുമുമ്പില്‍ അശാസ്‌ത്രീയ നിര്‍മാണം

uploads/news/2026/02/825117/4.jpg

കുമളി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിനു മുന്നില്‍ ആരോരുമറിയാതെ ഒരു നിര്‍മാണ പ്രവര്‍ത്തനം.
കഴിഞ്ഞ ഒരാഴ്‌ചയായി ധൃതഗതിയില്‍ ഇവിടെ പണികള്‍ പുരോഗമിക്കുകയാണ്‌. കെട്ടിടത്തിനെന്നു കരുതുന്ന തരത്തില്‍ പില്ലര്‍ കുഴികളാണ്‌ ഇപ്പോള്‍ നിര്‍മിക്കുന്നത്‌. എന്ത്‌ നിര്‍മാണ പ്രവര്‍ത്തികളാണ്‌ നടക്കുന്നതെന്ന ബോര്‍ഡ്‌ സ്‌ഥാപിച്ചിട്ടില്ല. ജില്ലാ - ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രതിനിധികള്‍ക്കും ഇവിടെ എന്താണ്‌ നിര്‍മിക്കുന്നതെന്നതില്‍ വ്യക്‌തതയില്ല.
മുന്‍ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി ടെന്‍ഡര്‍ ചെയ്‌തിട്ടുള്ള സ്‌റ്റേഡിയത്തിന്റെ പണികളാണ്‌ നടക്കുന്നതെന്നാണ്‌ ചിലര്‍ പറയുന്നത്‌. ഇത്‌ സംബന്ധിച്ച്‌ സ്‌കൂള്‍ അധികൃതര്‍ക്കും ധാരണകളില്ല. പി.ടി.എ പ്രസിഡന്റിനും വ്യക്‌തമായ അറിവുകള്‍ ലഭിച്ചിട്ടില്ല.
സ്‌കൂള്‍ ഗ്രൗണ്ടിന്‌ അഭിമുഖമായി നടക്കുന്ന പുതിയ നിര്‍മിതികള്‍ എന്തെന്ന്‌ അറിയാത്തതില്‍ ഗ്രൗണ്ടിലെത്തുന്ന കായിക താരങ്ങളും ആശങ്കയിലാണ്‌. സ്‌റ്റേഡിയത്തിനുള്ള നിര്‍മിതികളാണ്‌ നടക്കുന്നതെങ്കില്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടികളുടെ കാഴ്‌ച്ച മറക്കും വിധമാകരുതെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത്‌ ഉത്തരവാദിത്വപെട്ടവര്‍ മേല്‍നോട്ടം വഹിക്കാനില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേര്‌, അതിനു ഉപയോഗിക്കുന്ന ഫണ്ട്‌ ഏത്‌, അനുവദിച്ചിരിക്കുന്ന തുക, നിര്‍മാണം പൂര്‍ത്തികരിക്കുന്ന കാലാവധി, തുടങ്ങിയ വിവരങ്ങള്‍ പൊതു ജനങ്ങളുടെ അറിവിലേക്ക്‌ പ്രസിദ്ധപ്പെടുത്തുന്ന ബോര്‍ഡ്‌ പണിസ്‌ഥലത്ത്‌ ഉണ്ടാകണമെന്നാണ്‌ വ്യവസ്‌ഥ. എന്നാലിതൊന്നും കുമളി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്‌ മുന്നില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പാലിച്ചിട്ടില്ല.
ഒരു മുന്‍ ജില്ലാ പഞ്ചായത്ത്‌ അംഗത്തിന്റെ മകനാണ്‌ കരാറുകാരനെന്നും പറയപ്പെടുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ മുറ്റത്ത്‌ സുരക്ഷാവേലികള്‍ ഇല്ലാതെ പില്ലര്‍ കുഴികള്‍ എടുത്തിട്ടിരിക്കുന്നത്‌ വിദ്യാര്‍ഥികള്‍ക്കും മറ്റം അപകട ഭീഷണിയാകുന്നുമുണ്ട്‌.

Ads by Google
Advertisement
Thursday 12 Feb 2026 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW