Saturday, March 14, 2026 Last Updated 15 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.10 AM

തൊഴില്‍വകുപ്പിന്റെ കണക്ക്‌ ജില്ലയില്‍ തൊഴിലെടുക്കുന്നത്‌ 29,207 ഇതര സംസ്‌ഥാനക്കാര്‍

തൊടുപുഴ: ജില്ലയില്‍ തൊഴിലെടുക്കുന്നത്‌ 29,207 ഇതര സംസ്‌ഥാനക്കാരെന്ന്‌ സര്‍ക്കാര്‍ രേഖ. തൊഴില്‍വകുപ്പിന്റെ കണക്കുകള്‍ പ്രകാരമാണ്‌ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മുപ്പതിനായിരത്തോളം ഇതര സംസ്‌ഥാനക്കാര്‍ തൊഴിലെടുക്കുന്നതായി വ്യക്‌തമാകുന്നത്‌.
തൊഴില്‍ വകുപ്പ്‌ ഇതര സംസ്‌ഥാന സര്‍ക്കാര്‍ക്കായി നടത്തുന്ന വിവിധ ക്ഷേമ പദ്ധതികളില്‍ രജിസ്‌റ്റര്‍ ചെയ്‌തവരുടെ കണക്കുകള്‍ ക്രോഡീക രിച്ചതാണിത്‌. ഇതേ സമയം തന്നെ രജിസ്‌റ്റര്‍ ചെയ്യാത്ത തൊഴിലാളികളും വിവിധ കേന്ദ്രങ്ങളില്‍ പണിയെടുക്കുന്നതായി ഉദ്യോഗസ്‌ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്‌.
ഇവരുടെ കണക്കുകള്‍കൂടി ചേര്‍ക്കുമ്പോള്‍ അന്തര്‍ സംസ്‌ഥാന തൊഴിലാളികളുടെ എണ്ണം ഇനിനേക്കാളേറെ വരും. ഇതരസംസ്‌ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച്‌ അവര്‍ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ട്‌.
പ്രധാനമായും ലഹരിയധിഷ്‌ടിത കുറ്റകൃത്യങ്ങളിലാണ്‌ ഇതര സംസ്‌ഥാനക്കാര്‍ കൂടുതലും ഏര്‍പ്പെടുന്നതെന്നാണ്‌ പോലീസ്‌-എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. ഇതോടൊപ്പം മോഷണം അടക്കമുളള കേസുകളിലും അവര്‍ ഉള്‍പ്പെടുന്നുണ്ട്‌. കുറ്റകൃത്യങ്ങളും മയക്കുമരുന്ന്‌ ഉപയോഗവും വിപണനവുംവര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കിടയില്‍ പരിശോധനയും ശക്‌തമായിട്ടുണ്ട്‌.
ഇതോ ടൊപ്പം മതിയായ തിരിച്ചറിയല്‍ രേഖകളില്ലാത്ത അന്തര്‍ സംസ്‌ഥാനക്കാര്‍ക്ക്‌ തൊഴില്‍ നല്‍കുന്നതും വാടകവീടുകള്‍ നല്‍കുന്നതും നിയമ നടപടികള്‍ക്ക്‌ വഴിവക്കുമെന്ന മുന്നറിയിപ്പും ഉദ്യോഗസ്‌ഥര്‍ നല്‍കുന്നുണ്ട്‌.

Ads by Google
Advertisement
Thursday 12 Feb 2026 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW