Saturday, March 14, 2026 Last Updated 24 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.09 AM

തവണക്കടവ്‌- വൈക്കം ഫെറിയില്‍ വീണ്ടും സോളാര്‍ ബോട്ടുകള്‍ വരുന്നു

uploads/news/2026/02/825111/1.jpg

പൂച്ചാക്കല്‍: കായല്‍ കാറ്റേറ്റ്‌ യാത്ര ചെയ്യാന്‍ തവണക്കടവ്‌ -വൈക്കം ഫെറിയില്‍ വീണ്ടും സോളാര്‍ ബോട്ടുകള്‍ എത്തുന്നു. ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ബോട്ടായ ആദിത്യയുടെ സര്‍വീസ്‌ വിജയകരമായ സാഹചര്യത്തിലാണ്‌ വീണ്ടും തവണക്കടവ്‌ -വൈക്കം ഫെറിയില്‍ രണ്ട്‌ സോളാര്‍ ബോട്ടുകള്‍ കൂടി സര്‍വീസിന്‌ ഒരുങ്ങുന്നത്‌.
നിലവില്‍ വൈക്കത്ത്‌ നിന്ന്‌ തവണക്കടവിലേക്ക്‌ മൂന്ന്‌ സ്‌റ്റീല്‍ ബോട്ടുകളും ഒരു സോളാര്‍ ബോട്ടുമായിക്കുന്നു സര്‍വീസ്‌ നടത്തുന്നത്‌. മൂന്ന്‌ സോളാര്‍ ബോട്ടുകള്‍ കൂടി എത്തുന്നതോടെ നിലവിലെ സ്‌റ്റീല്‍ ബോട്ടുകള്‍ ഒഴിവാക്കി നാല്‌ സോളാര്‍ ബോട്ടുകള്‍ ആലപ്പുഴ വൈക്കം ജില്ലകളെ ബന്ധിപ്പിക്കുന്ന തവണക്കടവ്‌ -വൈക്കം കായലില്‍ സര്‍വീസ്‌ നടത്തും. നിലവില്‍ സര്‍വീസ്‌ നടത്തുന്ന സൗരോര്‍ജ്‌ജ ബോട്ടായ ആദിത്യയ്‌ക്ക് അന്തര്‍ദേശീയ തലത്തില്‍ നല്‍കുന്ന ഗുസ്‌താവ്‌ ട്രോവ്‌ ബഹുമതി ലഭിച്ചിട്ടുണ്ട്‌. പണം സ്വീകരിച്ചുകൊണ്ടുള്ള യാത്രാ സേവനം നല്‍കുന്ന ഏറ്റവും മികച്ച വൈദ്യുത ബോട്ട്‌ എന്ന അംഗീകാരമാണ്‌ ആദിത്യയ്‌ക്ക് ലഭിച്ചത്‌. ഈ അവാര്‍ഡിനായി ഏഷ്യയില്‍ നിന്ന്‌ പരിഗണിക്കപ്പെട്ട ഒരേയൊരു വൈദ്യുതി ബോട്ടാണ്‌ ആദിത്യ. സൗരോര്‍ജ ബോട്ട്‌ തവണക്കടവ്‌ മുതല്‍ വൈക്കം വരെ മൂന്ന്‌ കിലോമീറ്റര്‍ ദൂരത്തിലാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. ഒരു വര്‍ഷം ശരാശരി 25 ലക്ഷം രൂപ ലാഭമാണ്‌ ഡീസല്‍ പോലുള്ള ഇന്ധനങ്ങള്‍ ഒഴിവാക്കുന്നതിലൂടെ നേടുന്നത്‌.
ലാഭകരമായ പൊതുഗതാഗത ഉപാധിയെന്നതോടൊപ്പം തന്നെ ശബ്‌ദ, ജല, അന്തരീക്ഷ മലിനീകരണങ്ങള്‍ ഒന്നുംതന്നെ സൃഷ്‌ടിക്കാത്ത ആദിത്യ ഇതിനോടകം അന്താരാഷ്‌ട്ര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു.
40 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ കാലയളവില്‍ ആദിത്യ ബോട്ട്‌ സന്ദര്‍ശിക്കാന്‍ എത്തിയതായാണ്‌ കണക്കാക്കുന്നത്‌. ഉള്‍നാടന്‍ ജലഗതാഗതം കാര്യക്ഷമമായി നടത്തിക്കൊണ്ടു പോകാന്‍ ഇന്ത്യയിലെ തന്നെ മറ്റ്‌ പല സംസ്‌ഥാനങ്ങളും സമാന മാതൃക തുടങ്ങാന്‍ തയാറെടുപ്പിലാണ്‌. തവണക്കടവ്‌ -വൈക്കം ഫെറിയില്‍ 20 ന്‌ എത്തുന്ന പുതിയ സോളാര്‍ ബോട്ടുകളുടെ ഉദ്‌ഘാടനം മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ നിര്‍വഹിക്കും.

Ads by Google
Advertisement
Thursday 12 Feb 2026 10.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW