-->
ആലപ്പുഴ: ഭാവി കേരളത്തിന്റെ വീണ്ടെടുപ്പിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യു.ഡി.എഫ്. പുതുയുഗ യാത്രക്ക് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ് നല്‍കാന്‍ മുസ്ലിംലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ജാഥയുടെ സ്വീകരണ സമ്മേളനങ്ങള്‍ വന്‍ വിജയമാക്കും. ജാഥയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കീഴ്‌ഘടകങ്ങള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. റമസാന്‍ മാസത്തില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി ശാഖ തലത്തിലുള്‍പ്പെടെ ശക്‌തമായി നടത്തും. റമസാനിലെ ആദ്യ വെള്ളിയാഴ്‌ച നടക്കുന്ന സി.എച്ച് സെന്റര്‍ ഫണ്ട് കളക്ഷന്‍ വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തകരും നേതാക്കളും രംഗത്ത് ഇറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്‌തു. ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് എതിരായി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ജനവികാരം നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് യോഗം ഉദ്‌ഘാടനം ചെയ്‌ത ടി.വി ഇബ്രാഹിം എം.എല്‍.എ പറഞ്ഞു. ഇടത് സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ച 10 വര്‍ഷമാണ് കടന്നുപോയത്. കേരളം ഒന്നാകെ മാറ്റം ആഗ്രഹിക്കുകയാണ്. വി.ഡി സതീശന്റെ പുതുയുഗയാത്ര കേരളത്തിന്റെ രാഷ്‌ട്രീയ മാറ്റത്തിന്റെ ദിശാസൂചികയായി മാറും. തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നടക്കുന്ന റമസാനിലെ ഫണ്ട് കളക്ഷന്‍ വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.
ജില്ലാ പ്രസിഡന്റ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍കുട്ടി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ കമാല്‍ എം. മാക്കിയില്‍, വൈസ് പ്രസിഡന്റുമാരായ എസ്. എ. അബ്‌ദുല്‍ സലാം ലബ്ബ, ഇ. വൈ. എം ഹനീഫ മൗലവി, പി.കെ ഫസലുദ്ദീന്‍, ബഷീര്‍ തട്ടാപറമ്പില്‍, സെക്രട്ടറിമാരായ എ. ഫക്രുദ്ദീന്‍, യുസുഫ് കുഞ്ഞ് ആലുംമൂട്ടില്‍, എസ് അന്‍സാരി, തിരുവനന്തപുരം സി.എച്ച് സെന്റര്‍ പ്രതിനിധികളായ ഫത്താഹ്, മുഹമ്മദ് ഷെരീഫ്, നിയോജക മണ്ഡലം ഭാരവാഹികളായ പി. കെ അബ്‌ദുല്‍ ജലീല്‍, എ.എം കബീര്‍, വി.എസ് ജബ്ബാര്‍, ടി.എ അഷ്‌റഫ് കുഞ്ഞാശാന്‍, എ മുഹമ്മദാലി, എ.എം നൗഫല്‍, എം.എ ലത്തീഫ്, നിസാം കൈപ്പള്ളി, എ.ഇര്‍ഷാദ്, എം. ദിലീപ്‌ഖാന്‍, വി.എസ് ബിജു, നിസാര്‍ വിയാപുരം, പോഷക സംഘടന ഭാരവാഹികളായ ഷാഫി കാട്ടില്‍, ഷിബി കാസിം, ഷുഹൈബ് അബ്‌ദുല്ല, അല്‍ത്താഫ് സുബൈര്‍, അബ്‌ദുല്‍ ബാസിത്ത്,അബ്‌ദുല്‍ ഖാദര്‍ കെ.എം, റിയാസ് അല്‍ഫൗസ്, ബീന കൊച്ചുബാവ പങ്കെടുത്തു.