Saturday, March 14, 2026 Last Updated 24 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.07 AM

ഹോകോം ലോകോത്തര നിലവാരത്തിലേക്ക്‌; അത്യാധുനിക ഫാക്‌ടറി സമുച്ചയം സജ്‌ജം

ആലപ്പുഴ: കേരള സ്‌റ്റേറ്റ്‌ ഹോമിയോപ്പതിക്‌ കോ-ഓപറേറ്റീവ്‌ ഫാര്‍മസി ലിമിറ്റഡ്‌ (ഹോകോം) മരുന്ന്‌ നിര്‍മാണ ഫാക്‌ടറി ലോകോത്തര നിലവാരത്തിലേക്ക്‌. നാലുനിലകളിലായുള്ള ഫാക്‌ടറി സമുച്ചയത്തിന്റെ ഉദ്‌ഘാടനം നാളെ ഉച്ചയ്‌ക്ക് രണ്ടിന്‌ മന്ത്രി വീണാ ജോര്‍ജ്‌ നിര്‍വഹിക്കും. പി.പി. ചിത്തരഞ്‌ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സഹകരണവകുപ്പ്‌ രജിസ്‌ട്രാര്‍ ഡി. സജിത്ത്‌ ബാബു മുഖ്യപ്രഭാഷണം നടത്തും. വലിയ കലവൂരില്‍ 2.41 ഏക്കറില്‍ 91,373 ചതുരശ്ര അടി യിലാണ്‌ പുതിയ ഫാക്‌ടറി സമുച്ചയം. അന്താരാഷ്‌ട്ര സി.ജി.എം.പി മാനദണ്ഡങ്ങള്‍ പാലിച്ച്‌ നിര്‍മിക്കുന്ന ഫാക്‌ടറിയില്‍ ഓയിന്‍മെന്റ്‌, ടാബ്‌ലെറ്റ്‌, മദര്‍ ടിഞ്ചര്‍, ഡൈല്യൂഷന്‍ എന്നിവയുടെ നിര്‍മാണ വിഭാഗങ്ങളും രണ്ട്‌ അത്യാധുനിക ലാബുകളും സജ്‌ജീകരിച്ചിട്ടുണ്ട്‌. നിലവില്‍ ഓയിന്‍മെന്റ്‌, ടാബ്‌ലൈറ്റ്‌ വിഭാഗങ്ങളാണ്‌ പ്രവര്‍ത്തന സജ്‌ജമായിട്ടുള്ളത്‌. പരിസ്‌ഥിതി സൗഹൃദമായി മലിനീകരണം കുറഞ്ഞ പി.എന്‍.ജി ഇന്ധനമായി ഉപയോഗിക്കുന്ന ജില്ലയിലെ രണ്ടാമത്തെ സ്‌ഥാപനമാണ്‌ ഹോംകോ.
300 ടി.ആര്‍ കപ്പാസിറ്റിയുള്ള ചില്ലര്‍ പ്ലാന്റ്‌്, അത്യാധുനിക എച്ച്‌.വി.എ.സി സിസ്‌റ്റം, ഓട്ടോമേറ്റഡ്‌ വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ എന്നിവയിലൂടെ മരുന്ന്‌ നിര്‍മാണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നു. 11 കെ.വി ഡെഡിക്കേറ്റഡ്‌ ഫീഡറും 1250 കെ.വി.എ ട്രാന്‍സ്‌ഫോര്‍മറും വൈദ്യുതി തടസം ഒഴിവാക്കാന്‍ സജ്‌ജമാക്കിയിട്ടുണ്ട്‌. 110കോടി മുടക്കിയാണ്‌ പുതിയ ഫാക്‌ടറി സമുച്ചയം നിര്‍മിച്ചത്‌. ആയൂഷ്‌ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോംകോ കഴിഞ്ഞവര്‍ഷം 46 കോടി രൂപ വിറ്റുവരവും 13 കോടി രൂപ ലാഭവും നേടി. പുതിയ സംരംഭത്തിലൂടെ 150പേര്‍ക്ക്‌ തൊഴില്‍ നല്‍കാനും സാധിച്ചു.

Ads by Google
Advertisement
Thursday 12 Feb 2026 10.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW