Saturday, March 14, 2026 Last Updated 24 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.07 AM

ദമ്പതികളെ കണ്ടെത്താനാകാതെ പോലീസ ്‌

മണ്ണഞ്ചേരി: പ്രമുഖ ബേക്കറി സ്‌ഥാപനത്തിന്റെ അക്കൗണ്ടില്‍നിന്നും വനിത അക്കൗണ്ടന്റും ഭര്‍ത്താവും മറ്റ്‌ രണ്ടുപേരും ചേര്‍ന്ന്‌ 63.75 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനാകാതെ പോലീസ ്‌ ഇരുട്ടില്‍ തപ്പുന്നു. കേസില്‍ അറസ്‌റ്റിലായ മൂന്നും നാലും പ്രതികള്‍ റിമാന്‍ഡിലാണ്‌. ആലപ്പുഴ ഹിമാലയ ബേക്കറിയുടെ കലവൂരിലെ പ്രധാന സ്‌ഥാപനമായ ബേക്ക്‌ ആന്‍ഡ്‌ മോറിലാണ്‌ തട്ടിപ്പ്‌ നടന്നത്‌. സ്‌ഥാപനത്തിലെ അക്കൗണ്ടന്റായ മണ്ണഞ്ചേരി പഞ്ചായത്ത്‌ 11-ാം വാര്‍ഡില്‍ ഇട്ടിയം വെളിയില്‍ ചിന്നു (36), ഭര്‍ത്താവ്‌ പ്രജീഷ്‌ (44), സ്‌ഥാപനത്തിലെ അക്കൗണ്ട്‌സ് വിഭാഗം കൈകാര്യം ചെയ്‌തിരുന്ന ആലപ്പുഴ ഓഫീസിലെ ജീവനക്കാരന്‍ അവലൂക്കുന്ന്‌ കരളകം പാക്കള്ളിയിറയില്‍ കണ്ണന്‍ (29), ബേക്കറിയിലെ ഡ്രൈവര്‍ മാരാരിക്കുളം വടക്ക്‌ പഞ്ചായത്ത്‌ തയ്യില്‍ വീട്ടില്‍ ആല്‍ബിന്‍ ആന്റണി (36) എന്നിവരാണ്‌ പ്രതികള്‍. കണ്ണനും ആല്‍ബിനും റിമാന്‍ഡിലാണ്‌. ഒളിവില്‍ പോയ പ്രതികള്‍ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട്‌ വഴി വീട്ടുകാരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവര്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും പോലീസ്‌ കണ്ടെത്തിയതായി അറിയുന്നു. ഇതിന്റെ വിശദാംശ ങ്ങള്‍ ലഭ്യമാക്കാന്‍ നീക്കം നടത്തിവരുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു. 2018 മുതല്‍ സ്‌ഥാപനത്തിലെ അക്കൗണ്ടന്റാണ്‌ ചിന്നു. മാനേജ്‌മെന്റിന്റെ വിശ്വാസം നേടിയെടുത്തതിനു ശേഷമാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. തുടക്കത്തില്‍ ചെറിയ തുകകള്‍ വകമാറ്റി തട്ടിപ്പ്‌ നടത്തി നോക്കി പിടിക്കപ്പെടുന്നില്ലെന്നു വ്യക്‌തമായതോടെയാണ്‌ വന്‍ തട്ടിപ്പിലേക്ക്‌ നീങ്ങിയത്‌. 2024-25 സാമ്പത്തിക വര്‍ഷമാണ്‌ വലിയ തിരിമറി നടന്നത്‌.
ഇതുസംബന്ധിച്ച്‌ മാനേജ്‌മെന്റിന്‌ സൂചനകള്‍ ലഭിച്ചതോടെ പുതിയ രണ്ട്‌ അക്കൗണ്ടന്റുമാരെ നിയമിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ വെളിച്ചത്തായത്‌. ചിന്നുവിന്റെയും ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്ക്‌ വന്‍തുകകളാണ്‌ മറിയെടുത്തത്‌. ഇത്രയും വലിയ തുക എന്തിനു വിനിയോഗിച്ചതാണെത്‌ ഇവര്‍ കസ്‌റ്റഡിലായാല്‍ മാത്രമേ അറിയാനാകൂവെന്നാണ്‌ പോലീസ്‌ പറയുന്നത്‌.്‌

Ads by Google
Advertisement
Thursday 12 Feb 2026 10.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW